ഞങ്ങൾ സ്റ്റാർട്ടപ്പ് പ്രൊജക്റ്റുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നു.!
ഒരു ഇൻവെസ്റ്റുമെന്റ് നടത്തുമ്പോൾ അവ കരുത്തുറ്റ ആശയങ്ങൾ അല്ലെങ്കിൽ കോൺസെപ്റ്റുകൾ ആണെന്ന് ഉറപ്പാക്കുക മാത്രമല്ല എങ്ങിനെ അവയെ ഒരു ബിസിനസ്സ് മോഡൽ ആക്കിയിരിക്കുന്നു എന്നതും പ്രധാനമാണ്.
ലോകത്തെ അപ്പാടെ കീഴ്മേൽ മറിക്കാൻ ശേഷിയുള്ള ആശയമോ, ലോകത്തിതുവരെ കേട്ടുകേൾവിയില്ലാത്ത അതിനൂതനമായ കോൺസെപ്റ്റൊ ഞങ്ങൾ തേടി നടക്കുന്നില്ല. അത്തരത്തിലുള്ളവ വന്നെത്തിയാൽ നല്ലതുതന്നെ. എന്നാൽ സംരംഭകർ അൽപ്പം ക്രിയേറ്റീവ് ആയാൽ, അൽപ്പം പ്രൊഫഷണൽ ആകാൻ നിശ്ചയിച്ചാൽ, ഉപയോഗിച്ച് തീർക്കാൻ പറ്റാത്തത്ര അവസരങ്ങൾ ഇവിടെത്തന്നെയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. A fresh, creative angle on an old idea, or a new, innovative twist on an existing idea..

ബിസിനസ്സുകൾ വാങ്ങാനും വിൽക്കാനുമുള്ള
ഉള്ള പ്ലാറ്റ്ഫോം.
ഒരുപാട് വസ്തുക്കളും സർവ്വീസുകളും നമ്മുടെ നാട്ടിൽ പല പല പ്ലാറ്റ്ഫോമിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒരു ബിസിനസ്സ് പ്രോജക്റ്റ് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കഴിയുന്നത്ര പുറത്ത് അറിയാതെ നടക്കുന്ന കാര്യമാണ് കേരളത്തിൽ.
കാരണം ‘നഷ്ടം വന്നതിനാൽ മാത്രമാണ്’ ഒരു ബിസിനസ്സ് വിൽക്കുന്നത് എന്ന് ചിന്തിക്കുന്നതാണ് നമ്മുടെ ലോകം. പ്രോജക്റ്റ് വിൽക്കുന്നു എന്ന്കേട്ടാൽ നഷ്ടം വന്നോ? കൊടി കുത്തിയോ? പൊളിഞ്ഞോ? എന്നൊക്കെയാണ് സമൂഹത്തിൽ നിന്ന് ഉയരാവുന്ന ചോദ്യങ്ങൾ.! നല്ല നിലയിൽ നടക്കുന്ന സ്ഥാപനങ്ങൾ ആരും വിൽക്കില്ല എന്ന് ഒരു മൂഢമായ വിശ്വാസം ഇവിടെയുണ്ട്.

ഞങ്ങൾ ബിസിനസ്സുകളെ സപ്പോർട്ട് ചെയ്യുന്നു.
മാർക്കറ്റിങ്ങിലെ മൂന്ന് മർമ്മങ്ങളായ പ്രോഡക്ട്, കസ്റ്റമർ, കമ്യൂണിക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാർക്കെറ്റിങ് സ്റ്രാറ്റജി ഡെവലപ് ചെയ്യുന്നതിൽ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.
അവ കൂടുതൽ ഇന്നൊവേറ്റീവ് ആയും ക്രിയേറ്റീവ് ആയും ഔട്ട് സ്റ്റാഡിങ് റിസൽറ്റ് നിലനിറത്തുന്ന തരത്തിലും രൂപപ്പെടുത്തിയെടുക്കാൻ പ്രൊഫഷണൽ സപോർട്ട് നല്കുന്നു.
കഴിവ് തെളിയിച്ച പ്രൊഫഷണൽസ്നെ ഇക്കാര്യത്തിൽ നിങ്ങൾക്കായി ലിങ്ക് ചെയ്യുന്നു. അവരെ മാനേജ് ചെയ്യുന്നതിലും ഒരു ഒപ്റ്റിമം റിസൽറ്റ് നേടിയെടുക്കുന്നതിലും നിർണ്ണായക സഹായങ്ങൾ ഞങ്ങൾ നല്കുന്നു.
കസ്റ്റമർ സ്റ്റഡി, ബ്രാൻഡ് ഇമേജ്, മാർക്കറ്റ് പൊസിഷൻ തുടങ്ങിയ കോൺസെപ്റ്റുകൾ നിങ്ങളുടെ ബിസിനസ്സിൽ കൊണ്ടുവന്ന് ഒരു പ്രൊഫെഷനൽ ട്രാക്കിലേക്ക് ബിസിനസ്സിനെ കൊണ്ടുവരാൻ സഹായിക്കുന്നു.



