ആയിരമായിരം ചെറുപ്പുകുത്തികൾ ഇവിടെ മരിച്ച് മണ്മറഞ്ഞുപോയി. സാമാന്യം ദരിദ്രരായിത്തന്നെ. നാം മലയാളികൾ വലിയ സംഭവമാണല്ലോ, എവിടെ നമ്മുടെ അഡിഡാസ് ?.. വുഡ് ലാണ്ട് ?.. നൈക്ക്?

ലോകത്ത്, 127 വർഷം മുൻപ് ഒരു ചെക്കോസ്ലോവാക്യൻ ചെരുപ്പുകുത്തി ഒരു സംരംഭം തുടങ്ങിവച്ചു. ബാറ്റ.!

114 വർഷം മുൻപ് ലണ്ടനിൽ മറ്റൊരു ചെരുപ്പുകുത്തി മറ്റൊരു തലതിരിഞ്ഞ കാര്യം ആരംഭിച്ചു. ലീ കൂപർ (Lee Cooper).

58 വർഷം മുൻപ് ഒരു അമേരിക്കൻ ചെരിപ്പുകുത്തിക്ക് ഉണ്ടായ വഴിവിട്ടൊരു തോന്നലാണ് നൈയ്ക് (Nike).

50 വർഷം മുൻപ് ഒരു ചെരുപ്പുകുത്തി പഹയന് കാനഡയിൽ ഉണ്ടായ വെളിപാടാണ് വുഡ് ലാന്ഡ് (Woodland ).

ജർമ്മനിയിൽ 74 വർഷം മുൻപ് നേർവഴിക്ക് ചിന്തിക്കാത്ത ഒരു ചെറുപ്പുകുത്തി പൂമ (Puma) ആരംഭിച്ചപ്പോൾ അവിടെത്തന്നെ 2 വർഷം കഴിഞ്ഞപ്പോൾ മറ്റൊരു ചെ കു അഡിഡാസ് ആരംഭിച്ചു.

ഇവരൊക്കെ ഉള്ളതിനാൽ ഉഗ്ര പ്രതാപികളായ നമ്മൾ മലയാളികൾക്ക്, അഭിമാനത്തോടെ അണിയാൻ ക്യാൻവാസ്/ലതർ ഷൂ കളും, ചെരുപ്പുകളും മറ്റ് ആക്സെസറീസ് ഉം ലഭ്യമായി.

നമ്മുടെ ചെരുപ്പുകുത്തികൾ നേർവഴിയിൽ ജീവിതം പണ്ടെപ്പോലെതന്നെ തുടരുന്നു. നമ്മൾ ഇപ്പോഴും വിദേശ ചെരുപ്പുകുത്തികളിൽ അഭിമാനം കണ്ടെത്തികൊണ്ടേയിരിക്കുന്നു.

പ്രോഡക്ട്കളെ ഇമോഷണൽ ബ്രാൻഡുകൾ ആക്കാൻ നമ്മളെ കിട്ടില്ല. ഞങ്ങൾ മലയാളീ ഡാ.!

ഞങ്ങൾക്ക് ബ്രാൻഡിങ് പ്രൊഫഷണൽസോ, കൺസൽറ്റൻസൊ വേണ്ട.! ഞങ്ങൾക്ക് ഡിടിപി സെൻറർകൾ തന്നെ ധാരാളം. അല്ലെങ്കിൽ ഞങ്ങൾ ശിവകാശി പ്രസ്സുകാരെ കൊണ്ട് ബ്രാൻഡ് സൃഷ്ടിക്കും.
അല്ലെങ്കിൽ ഞങ്ങൾ ബ്രാൻഡിങ്നു കൊട്ടേഷൻ ക്ഷണിക്കും. അതുമല്ലെങ്കിൽ ഞങ്ങൾ സ്കൂൾ കോളേജ് തലത്തിൽ നല്ല ആശയങ്ങൾ ക്ഷണിച്ച് സമ്മാനം നല്കും. ഇതൊന്നുമല്ലെങ്കിൽ ഞങ്ങൾ ഇന്റർ നെറ്റിൽ നിന്നും ചൂണ്ടും. നിങ്ങൾക്ക് മലയാളിയെ തോൽപ്പിക്കാനാകില്ല മക്കളെ.

Leave a Comment

Your email address will not be published. Required fields are marked *