ഒരു ബിസിനസ്സ് വിൽക്കാനുണ്ട് എന്ന് ഞങ്ങൾ പരസ്യം ചെയ്യുമ്പോൾ എന്തിനാണ് കുറെ മലയാളികൾ ഇത്രമാത്രം അസ്വസ്ഥരാകുന്നത്?

ഞങ്ങൾ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്ത ഒരു പരസ്യമാണ് ഈ കുറിപ്പിന് നിദാനം.
ഞങ്ങൾ Middle Man എന്ന ഒരു സ്ഥാപനം നടത്തുന്നു.
ബിസ്നസ്സുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരാണ്. ബിസിനസ്സുകൾ വാങ്ങാനും വിൽക്കാനും ഉള്ള പ്ലാറ്റ്ഫോം കൂടിയാണ് അത്. കൂടാതെ, ബിസിനസ്സുകളുടെ പല ക്രിട്ടിക്കൽ മേഖലകളിലും ഞങ്ങൾ സപോർട്ട് നല്കുന്നു.

ഞങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു പരസ്യം കൊടുത്തിരുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന 11കോടി വിലവരുന്ന ഒരു ബ്രഡ് കമ്പനി വിൽക്കാനുണ്ട് എന്നതായിരുന്നു അതിലെ കണ്ടന്റ്. ഒരുപാടുപേർ അനുകൂലമായി പ്രതികരിച്ചപ്പോൾ കൂടുതൽ പേര് വളരെ മോശമായും അസ്വസ്ഥരായിട്ടുമാണ് കമന്റ് ഇടുന്നത്. ആ കമന്റ്കൾക്ക് ഞങ്ങൾ കൃത്യമായി മറുപടി പറഞ്ഞെങ്കിലും ചില പോയന്റുകൾ ഞങ്ങൾക്ക് പൊതുവേ പറയാതെ വയ്യ.

1. നല്ല നിലയിൽ ആണെങ്കിൽ എന്തിനാണ് വിൽക്കുന്നത് എന്നാണ് വലിയ തമാശ പറഞ്ഞ മട്ടിൽ പൊതുവെ വരുന്ന കമന്റ്.

ലോകത്ത് ധാരാളമായി ബിസിനസ്സുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. അതെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവയാണ്. വാട്സാപ്പ് നല്ല നിലയിൽ പ്രവർത്തിക്കുമ്പോഴല്ലേ ഫേസ്ബുക് അത് വാങ്ങിയത്? യൂട്യൂബ് നഷ്ടത്തിൽ ഓടുന്നത് കണ്ടിട്ട് രക്ഷിക്കാനല്ലല്ലോ ഗൂഗിൾ അത് വാങ്ങിയത്.
ജാഗ്‌വറും ലാൻഡ് റോവറും ടാറ്റ വാങ്ങിയ കാര്യത്തിൽ എന്തിനാ നാം കാരണം കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനാൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന കമ്പനികളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.

2. നഷ്ടം വന്നോ? കൊടി കുത്തിയോ? പൊളിഞ്ഞോ? എന്നൊക്കെയാണ് അടുത്ത ചോദ്യങ്ങൾ.!

വെറുതെ ഇരുന്ന് ആളാകാൻ ശ്രമിക്കുന്നവരെ ബാധിക്കുന്ന കാര്യങ്ങളല്ല ഇതൊന്നും. എങ്കിലും അവരിങ്ങനെ മോങ്ങിക്കൊണ്ടേയിരിക്കും.

നഷ്ടം വന്ന കമ്പനിയാണെങ്കിലും അത് വിൽക്കുന്നതിൽ എന്താണ് കുഴപ്പം? നഷ്ടത്തിലായാലും ലാഭത്തിലായാലും ഏറ്റെടുക്കാൻ വരുന്നവർ അവയുടെ ബിസിനസ് പൊട്ടൻഷ്യൽ നോക്കിയാണ് വില പറയുന്നതും വാങ്ങുന്നതും. അതിൽ മോങ്ങുന്നവർക്ക് എന്ത് കാര്യം.?

3. പലർക്കും പരസ്യത്തിലെ 11കോടി കണ്ടാണ് ഹാലിളകിയത്. നാട്ടിൻ പുറങ്ങളിൽ കാണുന്ന ബേക്കറികൾ മാത്രം കണ്ടു ശീലിച്ച സാധുക്കൾക്ക് 11 കോടി വിലമതിക്കുന്ന ഒരു ബ്രഡ് കമ്പനി ഉണ്ടെന്നുതന്നെ വിശ്വസിക്കാനാകുന്നില്ല. ആ മൂഢത്വം സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കുമ്പോൾ നിങ്ങൾ മാത്രമല്ല ഞങ്ങളും അടങ്ങുന്ന മലയാളികളാണ് ചെറുതായി പോകുന്നത്.

4. ഇന്ത്യൻ ഓൺലൈൻ കമ്പനിയായ ഫ്ലിപ്കാർട് അമേരിക്കൻ ഭീമനായ വാൾമാർട്ടിന് വിറ്റതിന്റെ കാരണം വിശകലം ചെയ്ത് ഇവർ വാൾമാർട്ടിനു എന്തേ ബുദ്ധി പകരാഞ്ഞത്?
വാങ്ങാനും വിൽക്കാനും അവർക്ക് അവരുടെ കാരണങ്ങൾ ഉണ്ട്. പ്രയോറിറ്റി ഷിഫ്റ്റ്., താല്പര്യങ്ങളുടെ മാറ്റം, പോർട്ട്ഫോളിയോ വലുതാക്കളോ ചെറുതാക്കലോ ഒക്കെയാകാം. നോക്കി നടത്താൻ ആളില്ലാതെയാകാം. സിലിക്കൺ വാലിയിൽ ഒരു ടെക്നോളജി പ്രോജെക്ടിൽ ഇൻവെസ്റ്റ് ചെയ്യാനാണെങ്കിലോ?
ഇതൊക്കെ 11 കോടി വിലയിട്ട ബ്രഡ് കമ്പനിയുടെയും കാരണമായിക്കൂടെ?

5. എന്താ ഇതുവരെ വിറ്റില്ലെ, കാലം കുറേയായല്ലോ? ഇതാണ് വേറെ ചിലരുടെ പ്രതികരണം.

തെരുവിലെ മത്തി കച്ചവടമായി സാധുക്കൾ താരതമ്യം ചെയ്യുന്നു. ടോയോട്ട ഒരു കാറുണ്ടാക്കുന്നത് 13 മണിക്കൂർ കൊണ്ടാണ്. റോൾസ് റോയ്‌സ് 6 മാസം എടുക്കുന്നു. ഒരു എലി ജന്മമെടുക്കാൻ 21 ദിവസം മതി, എന്നാൽ ആനക്ക് 660 ദിവസം വേണം. ഇതാണ് അവക്കുള്ള ഞങ്ങളുടെ മറുപടി.

6. പൂർണ്ണമായും നിയമപരമായി, പണം കൊടുത്ത്, ജിഎസ് ടി അടച്ചു് ചെയ്യുന്ന ഞങ്ങളുടെ പരസ്യത്തിന്റെ സ്പേസിൽ കയറി അസഭ്യം പോലും വിളിച്ചു പറയുന്നവരുണ്ട്. ആ സാധുക്കളുടെ അറിവില്ലായ്മയും അപകർഷതയും ഫ്രസ്സ്റ്റേഷനും മനസ്സിലാക്കുന്നതിനാൽ നിയമ നടപടിക്ക് ഞങ്ങൾ ഇപ്പോൾ തുനിയുന്നില്ല.

7. ഈ പരസ്യം വളരെ വളരെ വിജയമായിരുന്നു. ഇരുനൂറിലധികം സീരിയസ് അന്വേഷണങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. ഞങ്ങൾക്ക് സപ്പോർട്ടീവ് ആയ സംരംഭക മനസ്സുള്ള നിരവധി പേര് ഇതിൽ പോസിറ്റിവ് ആയി പ്രതികരിച്ചിരുന്നു. അവർക്കെല്ലാം അവരുടെ സംരഭക മനസ്സിനെ കണ്ടുകൊണ്ട് നന്ദി പറയുന്നു.

8. മെർജറുകൾ, അക്വിസിഷനുകൾ തുടങ്ങിയവയെ പ്പറ്റി ഒരു ധാരണയുമില്ലാത്ത പൊട്ടകിണറ്റിലെ തവളകളുടെ കരച്ചിൽ ഇപ്പോഴും തുടരുന്നു.

9. ഇത് തൊഴിൽ കൊടുക്കുന്നവരുടെ വിഷയമാണ്. തൊഴിൽ അന്വേഷിക്കുന്നവരുടെയല്ല. ചിന്തിക്കാൻ വിഷയമില്ലാത്തവർ വല്ല രാഷ്ട്രീയ വിഴുപ്പ് ചർച്ചകൾ വാ പൊളിച്ചു നോക്കിയോ, മത വികാരങ്ങളിൽ തിളച്ചു മറിഞ്ഞോ, psc കാത്തിരുന്നോ, ഏട്ടനേയും ഇക്കയെയും ആരാധിച്ചോ ഇരുന്നാൽ പോരെ. നാടിനു വരുമാനമുണ്ടാക്കുന്നവരുടെ വിഷയങ്ങളിൽ, ഒരുപാട് കുടുംബങ്ങളിൽ വെളിച്ചം പകരുന്നവരുടെ വിഷയങ്ങളിൽ കയറി എന്തിനു ചൊറിയുന്നു.

Leave a Comment

Your email address will not be published. Required fields are marked *