എന്താണ് നിങ്ങളുടെ എലവേറ്റർ പിച്ച്? ലളിതമായി അത് എങ്ങിനെ അത് ഉണ്ടാക്കാം?

ലിഫ്റ്റിൽ ഒരാളെ കണ്ടുമുട്ടിയാൽ നടത്തുന്ന വളരെ ചെറിയൊരു പരിചയപ്പെടൽ സംഭാഷണം എന്ന രൂപത്തിലാണ് ഈ കൊച്ച് ‘ബിസിനസ്സ് പ്രസൻറേഷൻ’ അറിയപ്പെടുന്നത്.

നാം നിത്യേനെ ഒരുപാട് ആളുകളുമായി ബന്ധപ്പെടുന്നു. ലോഹ്യം പറഞ്ഞും, തർക്കിച്ചും, മിണ്ടാതിരുന്നും, മൊബൈൽ തോണ്ടിയും, വാർത്തകൾ ചർച്ചചെയ്തും, ഒരുപാട് നല്ല അവസരങ്ങളും സമയവും പാഴാക്കി കളയുന്നു.

നിങ്ങൾ നിങ്ങളുടെ പ്രോഡക്ട്നേയോ സർവ്വീസ്നേയോ നിങ്ങളെത്തന്നെയോ പ്രമോട്ട് ചെയ്യാൻ നടത്തുന്ന ഒരു മൈക്രോ സെയിൽസ് പ്രസൻറേഷൻ തന്നെയാണത്.

ഒരു സെയിൽസ് പ്രസൻറേഷൻന്റെ സങ്കീർണ്ണതകളോ, വിരസതയോ ഇല്ലാതെ സെയിൽസിന്റെ Biting-Teeth മറച്ചുവെച്ചുകൊണ്ടായിരിക്കണം എലവേറ്റർ പിച്ചിനെ പുറത്തെടുക്കേണ്ടത്.

എട്ട് സ്റ്റെപ്പുകളിലൂടെ മുപ്പത് സെക്കൻഡ് മാത്രം നീളമുള്ള ഒരു എലവേറ്റർ പിച്ച് നമുക്കൊന്ന് ഉണ്ടാക്കി നോക്കാം:

1. നിങ്ങൾ ആരാണ് എന്ന് പറഞ്ഞ് തുടങ്ങുക. (എഴുതുക)

2. നിങ്ങൾ എന്ത് ചെയ്യുന്നു എന്നും എങ്ങിനെ ചെയ്യുന്നു എന്നും എഴുതുക.

3, നിങ്ങളുടെ പ്രവർത്തനത്തിന്റെ റിസൽറ്റ് ചുരുങ്ങിയ വാക്കിൽ വിവരിക്കുക.

4. അത് എങ്ങിനെ unique ആകുന്നു എന്നും എഴുതുക.

5. നിങ്ങൾക്ക് ഉടൻ കൊടുക്കാൻ കഴിയുന്ന ഒരു ഓഫറും സൂചിപ്പിക്കുക.

(നിങ്ങൾ നിങ്ങളുടെ ഒരു ‘കൊച്ചു കഥ’ പറഞ്ഞാൽ മതി. അതിൽ ഈ പോയിന്റുകൾ വരണം എന്ന് ശ്രദ്ധിക്കുക)

6. എഴുതിയതിനെ എഡിറ്റ് ചെയ്ത് ഒരു മിനിമലിസ്റ്റിക് സംഭാഷണമാക്കുക.

7. അത് റെക്കോർഡ് ചെയ്ത് കേൾക്കുക. ആവശ്യമെങ്കിൽ തിരുത്തുക.

8. പലവട്ടം പ്രാക്ടീസ് ചെയ്ത് വഴക്കം ഉണ്ടാക്കിയെടുക്കുക. നിങ്ങളുടെ എലവേറ്റർ പിച്ച് റെഡി.!!

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

– നല്ല ബോധ്യത്തിലും വ്യക്തതയിലും പറയുക.
– ഫ്രണ്ട്ലിയായും ബഹുമാനത്തോടെയും പറയുക.
– ശബ്ദത്തിലും ശരീര ഭാഷയിലും ഉത്സാഹം ഓളം വെട്ടണം.
– ‘ഒരു നല്ല താല്പര്യം ഉണ്ടാക്കിയെടുക്കുക’, ‘വീണ്ടും വിളിക്കാൻ തോന്നിപ്പിക്കുക’ ഇവ മാത്രം ലക്ഷ്യമാക്കുക.
– ഒടുവിൽ നല്ല വൃത്തിയുളള ഒരു ബിസിനെസ്സ് കാർഡ് കൈമാറുക. (പിൻ പോക്കറ്റിലെ പേഴ്സിൽ വളഞ്ഞൊടിഞ്ഞ്, ചളി പുരണ്ടത് അരുത്.)

ഒരു മാസത്തിനകം നിങ്ങൾക്ക് വരുന്ന ഫോണുകളുകളുടെ എണ്ണം ശ്രദ്ധിക്കുക. ഒരു ചിലവുമില്ലാതെ വെറുതേ പാഴാവുന്ന അവസരങ്ങൾ കൊണ്ട് സെയിൽസ് ലീഡുകൾ പെരുകുന്നത് കണ്ട് ത്രിൽ അടിക്കുക.

അവസാന കാര്യം: ആരോടും ഈ രഹസ്യങ്ങൾ പറയാതിരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *