പൊതുജനവുമായി ബന്ധമില്ലാത്ത നിരവധി സംരംഭങ്ങൾ കേരളത്തിലുണ്ട്. അവ പൊതുവായി ബി to ബി (Business to Business) കാറ്റഗറി ആയിരിക്കും. വളരെ ചെറിയ സംരംഭങ്ങളും വളരെ വലിയ സംരംഭങ്ങളും ഈ കാറ്റഗറിയിൽ ഉണ്ട്. എന്നാൽ ഇവ ജനസാമാന്യത്തിനിടയിൽ ഒട്ടും പോപ്പുലർ ആകാറില്ല.
ജനങ്ങൾക്കിടയിൽ ‘കാണാനും’ ‘ഓർത്തുവെക്കാനും’ ഒരു മുഖമോ ഒരു സന്ദേശമോ ഒരു അനുഭവമോ ഇല്ലാത്തതാണ് ഇതിനു കാരണം. ബി to സി (ബിസിനസ് to കസ്റ്റമർ) ആയിട്ടുള്ള സംരംഭങ്ങൾ മാത്രമാണ് കൂടുതലും സിംപിൾ ആയി ജനശ്രദ്ധ നേടുന്നത്.
പണമുണ്ടാക്കാൻ ഓരോരുത്തരും ഓരോ ബിസിനസ്സ് മേഖലയിൽ എത്തിപെടുകയാണല്ലോ ചെയ്യുന്നത്. ആദ്യം ജീവിക്കാനുള്ള പണം നേടാൻ, പിന്നെ സമ്പാദിക്കാൻ, പിന്നെ വികസിക്കാൻ, പിന്നെ കീഴടക്കാൻ … ഇങ്ങിനെയാണല്ലോ ഇച്ഛാശക്തിയുള്ള സംരംഭകരുടെ പൊതുവേയുള്ള പ്രയാണം. വികസനത്തിന്റെയും കീഴടക്കലിന്റെയും ഘട്ടത്തിലാണ് പൊതുവേ അറിയപ്പെടലിന്റെയും, പോപ്പുലാരിറ്റിയുടെയും ജനസമ്മതിയുടെയും ആവശ്യം കടന്നുവരുന്നത്.
ആയിരമായിരം സ്വർണ്ണാഭരണ നിർമ്മാതാക്കളും ജ്വല്ലറി ഉടമകളേക്കാൾ സമ്പന്നരായ ഹോൾസൈലേഴ്‌സും ഉണ്ടെങ്കിലും ഏതാനും ജ്വല്ലറി ഷോറൂമിനെയല്ലേ ജനം അറിയുന്നുള്ളൂ. കോടിക്കണക്കിന് മൂലധന നിക്ഷേപം നടത്തി പ്രവർത്തിച്ചു പോരുന്ന തുണിമില്ലുകളും ഗാർമെൻറ് ഫാക്ടറികളും ഉണ്ടെങ്കിലും ഏതാനും ടെക്സ്സ്റ്റൈൽ ഷോറൂകളും വസ്ത്ര-ബ്രാൻഡുകളും മാത്രമല്ലേ ജനം അറിയുന്നതായിട്ടുള്ളൂ?
ചെറിയ ഷോറൂം-ബ്രാൻഡ് കൾക്ക്പോലും ആരാധകരും അനുയായികളും ഉള്ളപ്പോൾ കോടികളുടെ മില്ലുകളും ഉല്പാദന കേന്ദ്രങ്ങളും വെയർഹൗസുകളും ആരാലും അറിയപ്പെടാത്തവരായി എവിടെയോ നിലകൊള്ളുന്നു.
‘അവർക്കതിന്റെ ആവശ്യമില്ല’ എന്നാണ് പൊതുവേയുള്ള ന്യായീകണം. എന്നാൽ കയ്പ്പ് കലർന്ന സത്യം മറ്റൊന്നാണ്. ജനം അറിയുന്ന ഒരു പ്ലാറ്റ് ഫോം അവർക്ക് ബിൽഡ് ചെയ്യാൻ സാധിക്കുന്നില്ല, അതിന്റെ സാഹചര്യമില്ല, അല്ലെങ്കിൽ അതിനുള്ള ആറ്റിട്യൂട് ഇല്ല.
പോപുലാരിറ്റി പ്രയോജനപ്പെടുത്തുന്ന വിധം പ്രോജക്റ്റ് ഇന്നൊവേഷൻസ് കൊണ്ടുവരേണ്ട ആവശ്യം ചിന്തകളിൽ കടന്നു വരുന്നില്ല. ഇൻവെസ്റ്റ് മെൻ്റുകൾ തേടുന്ന അവസരങ്ങളിൽ, കമ്പനി വിൽക്കാൻ ഒരുങ്ങുന്ന വേളയിൽ, നല്ല എംപ്ലോയ് ടീമിനെ ആകർഷിക്കേണ്ട ഘട്ടങളിൽ, കമ്പനി ലിസ്റ്റ് ചെയ്യുന്ന അവസരത്തിൽ ഒക്കെയാണ് പബ്ലിക്ക് മുഖത്തിൻ്റെ പ്രാധാന്യം അറിയുന്നത്.
പണമുണ്ടാക്കുന്ന ഒരു സിസ്റ്റവുമായി അവർ അങ്ങിനെ കഴിഞ്ഞുകൂടുകയാണ്. പലരും പ്രാഞ്ചിയേട്ടന്മാരായി ചുരുങ്ങി കിടക്കുകയാണ്. നാലുപേർ അറിയുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്റ്റാർ സ്റ്റാറ്റസ് വന്നുചേരുകയും ചെയ്യുന്ന അവസ്ഥ ആരാണ് ഇഷ്ടപ്പെടാത്തത്? ആർക്കാണ് ആവശ്യമില്ലാത്തത്? കേവലം ഒരു അച്ചാർ ബ്രാൻഡിനോ സംഭാരം ബ്രാൻഡിനോ ഉള്ള പോപ്പുലാരിറ്റി പോലും കോടികൾ അമ്മാനമാടുന്ന ബിസിനസ്സുകൾക്കോ അവയുടെ സാരഥികൾക്കൊ ലഭിക്കുന്നില്ല.
രാഷ്ട്രീയക്കാരും സിനിമാക്കാരും, തട്ടിപ്പുകാരും, ക്രിമിനലുകളും വാർത്തകളും മീഡിയാ പബ്ലിസിറ്റിയും കയ്യടക്കി വച്ചിരിക്കുമ്പോൾ ബി to ബി ആയി പ്രവർത്തിക്കുന്ന distribution ബിസിനെസ്സിൽ ഉള്ളവരും manufacturing പ്ലാന്റുകളും ഗവർമെന്റ് കോൺട്രാക്ടർസും, സപ്ലൈ ചെയ്യുന്നവരും ബിൽഡിംഗ് കോൺട്രാക്ടേഴ്‌സും ഒക്കെയടങ്ങുന്ന വലിയൊരു വിഭാഗം സംരംഭകർ എക്സ്പോഷർ ഇല്ലാതെ കിടക്കുകയാണ്.
കേരളത്തിൽ മാത്രമല്ല. ലോകത്ത് എല്ലായിടത്തും ഈ വിഷയം നിലനിൽക്കുന്നുണ്ട്. കോടീശരൻമാരായ ഇലക്ട്രോണിക്സ് ചിപ്പ് നിർമ്മാതാക്കൾ, മോണിറ്റർ-ഡിസ്‌പ്ലൈ സ്ക്രീൻ നിർമാതാക്കൾ, ലോകത്തിലെ അസംഖ്യം വാഹന നിർമ്മാതാക്കൾക്ക് സപ്ലൈ ചെയ്യുന്ന അനേകമനേകം കമ്പനികൾ, ഷിപ്പ് നിർമ്മാതാക്കളും സൈനീക എക്വിപ്മെന്റുകൾ നിർമ്മിക്കുന്നവരും, മെഡിക്കൽ രംഗത്തെ അനേകം കമ്പനികൾ തുടങ്ങി അനേകമനേകം സംരംഭങ്ങൾ നമ്മളറിയാതെ ഈ ലോകത്ത് നിലവിലുണ്ട്.
മനുഷ്യരാശിയുടെ ജീവിതം സൗകര്യപ്രദമാക്കുവാനും സുഖകരമാക്കുവാനും, ആരോഗ്യകരമാക്കുവാനും സുരക്ഷിതമാക്കുവാനും പ്രവർത്തിക്കുന്നുണ്ടെങ്കിലും നാമാരും അവരെ അറിയുന്നില്ല. പലതും നമുക്കറിയുന്നത് ഈ പ്രവർത്തനങ്ങൾ സന്നിവേശിപ്പിക്കുന്ന ഏതാനും ബ്രാന്ഡുകളിലൂടെയാണ്.
അപൂർവം ചില കമ്പനികൾ പക്ഷേ പബ്ലിക് മുഖങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധിക്കുണ്ട്. അതിൽ പ്രധാന ഉദാഹരണമാണ് ‘ഇന്റൽ’ പ്രോസസ്സർ.! നമ്മുടെ ടിവി ചാനലിലൂടെ, സോഷ്യൽ മീഡിയയിലൂടെ ഒരു കൺസ്യൂമർ പ്രോഡക്ട് എന്നപോലെയാണ് അവർ പരസ്യങ്ങളും സ്റ്റോറികളും കാംപേയിനുകളും ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് വീട്ടമ്മമാർക്ക് പോലും intel എന്ന ബ്രാൻഡ് പരിചിതമായി കഴിഞ്ഞു. ജനസമാന്യം അറിയുന്ന intel ബ്രാൻഡ് ഉള്ളടക്കത്തിൽ ഉണ്ടെങ്കിൽ എക്വിപ്മെൻറ് നിലവാരമുള്ളതായി പരിഗണിക്കുന്ന അവസ്ഥ അവർ സൃഷ്ടിച്ചിരിക്കുന്നു. ലോകത്ത് ഡസൻ കണക്കിന് പ്രോസസ്സർ നിർമ്മാതാക്കളിൽ intel അല്ലാതെ ജനസമാന്യത്തിന് മറ്റ് ആരെയൊക്കെ അറിയാം?
ഇതിന് എന്താണ് പരിഹാരം?
നിങ്ങൾക്ക് അറിയപ്പെടണം എന്ന് ആവശ്യവും ആഗ്രഹവും ഉണ്ടെങ്കിൽ അതിനു ധാരാളം മാർഗ്ഗങ്ങളുണ്ട്. ധാരാളം.!
സ്വയം പണം മുടക്കി സ്വീകരണം തരപ്പെടുത്തലോ, അവാർഡുകൾ തട്ടികൂട്ടുന്ന ഉടായിപ്പുകളോ അല്ല ഉദ്ദേശിക്കുന്നത് . നല്ല മെറിറ്റുള്ള, കമേഴ്സിയൽ ചാനലിലൂടെ തന്നെ അത് സാധിച്ചെടുക്കണം.
ഒരു കൊച്ചു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദമാക്കാൻ കഴിയില്ല. കാരണം ഓരോ പ്രോജക്റ്റും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. മാർഗ്ഗങ്ങളും ഓരോ രീതിയിലായിരിക്കും. ചലഞ്ച്കളും അവസരങ്ങളും വ്യത്യസ്തമായിരിക്കും.
കൃത്യമായ സ്റ്റഡിയും ഹോംവർക്കും നടത്തി മാത്രമേ അതിനുള്ള ‘തന്ത്രങ്ങൾ’ രൂപപ്പെടുത്തുവാൻ കഴിയൂ.
എന്നാൽ നിങ്ങൾ അതിലേക്ക് തിരിയുന്നതോടെ നിങ്ങളിൽ, നിങ്ങളുടെ ബന്ധു -സൌഹൃദങ്ങളിൽ, നാട്ടുകാരിൽ, നിങ്ങളുടെ എംപ്ലോയ് ടീമിൽ, നിങ്ങളുടെ network ൽ പുതിയ ഒരു ഊർജ്ജം ഒഴുകാൻ തുടങ്ങും. അതുവരെയില്ലാത്ത അനുഭൂതികൾ പകർന്നുതരുന്ന പുതിയ ഒരു ഊർജ്ജം.!
അതിനാൽ, ഒരിക്കലും അറിയപ്പെടാതെ ഒടുങ്ങികൂടരുത്. കാണുന്ന മുഖം, ജനം തിരിച്ചറിയുന്ന മുഖം, ബഹുമാനിക്കുന്ന മുഖം, ആരാധിക്കുന്ന മുഖം ബിസിനസ്സിന് ഉണ്ടാക്കാൻ ശ്രമിക്കണം.
തൽക്കാലം നമുക്കതിനെ “കോർപ്പറേറ്റ് ഇമേജ്” എന്നു വിളിക്കാം.
വികസിക്കുകയും കീഴടക്കുകയും അജണ്ടയാക്കിയവർക്ക് ആ മുഖമില്ലാതെ മുന്നോട്ട് പ്രയാണമില്ല.