അങ്ങിനെ ചിന്തിക്കുന്നുണ്ടോ നിങ്ങൾ എന്ന ചോദ്യമാണ് കേരളത്തിലെ സംരംഭകരോട് സത്യത്തിൽ ആദ്യം ചോദിക്കേണ്ടത്. കാരണം നമുക്ക് കഴിയാവുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ വന്നെത്തുന്ന ‘വാല്യൂ’ മുന്നോട്ടുവയ്ക്കുക എന്നല്ലാത്ത ഒരു ‘മികവ്’ സൃഷ്ടിച്ചെടുത്ത് അത് ഉയർത്തിക്കാണിക്കാന് ശ്രമിക്കുന്നവർ എത്രപേരുണ്ട് ഇവിടെ?
അങ്ങിനെ ചിന്തിക്കുന്നവരോട് ചോദിക്കുവാനുള്ളത്, നിങ്ങളുടെ മേഖലയിൽ മറ്റുള്ളവർ മുന്നോട്ട് വയ്ക്കുന്നതിലും വ്യത്യസ്തമായി അർത്ഥവത്തായ എന്ത് ‘കോമ്പറ്റീറ്റീവ് ഡിഫറൻസിയേഷൻ’ ആണ് നിങ്ങൾ മുന്നോട്ടുവയ്ക്കുന്നത് എന്നാണ്.
ഓരോ മേഖലയുടെയും യഥാർത്ഥ വെല്ലുവിളി അതാണ്. അത് കണ്ടെത്തി അവതരിപ്പിക്കുന്നതോടെ നിങ്ങൾ ‘ആയിരത്തിൽ ഒരുവൻ’ അല്ലാതായി മാറുന്നു. പുതിയ മൂല്യങ്ങൾ നിങ്ങളിൽ പ്രകടമാകുന്നു. മികവിനും, വികാസത്തിനും ഒരു വലിയ പ്ലാറ്റ് ഫോം നിങ്ങൾക്ക് വന്നുചേരുന്നു.
സാധാരണയായി നിങ്ങൾ ഡെലിവറി ചെയ്യുന്നവക്ക്, അവ ഉല്പ്പന്നമായാലും സേവനമായാലും ഒരു ‘ബേസിക്’ ആയ അവസ്ഥയുണ്ടാകും. എന്നാൽ പലപ്പോഴും ഒരു ‘പ്രതീക്ഷിക്കുന്ന’ മൂല്യം ഉണ്ടായിരിക്കാം. പ്രതീക്ഷക്കൊപ്പമോ അവയ്ക്ക് താഴെയോ മുകളിലോ ആയിരിക്കാമത്. ചിലപ്പോൾ ആ പ്രതീക്ഷകൾ കടന്ന് കസ്റ്റമർ ‘ആഗ്രഹിക്കുന്ന’ തരത്തിൽ അവ എത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഭാവിയുണ്ട് എന്ന് കരുതാം.
എന്നാൽ അതും കടന്ന് അവർ ഒരിക്കലും ‘പ്രതീക്ഷിക്കാത്ത’ അളവിൽ മൂല്യം നിങ്ങൾക്ക് ഡെലിവറി ചെയ്യാൻ കഴിഞ്ഞാൽ നിങ്ങൾ വിജയത്തിന്റെ മഹത്തായ ഒരു യാത്രയിൽ ആണ് എന്ന് ഉറപ്പിക്കാം.
നിലവിലുള്ളതിൽ പുതിയ മൂല്യങ്ങൾ സൃഷ്ടിച്ച് എന്നും മെച്ചപ്പെട്ടതായിരിക്കാൻ വെമ്പൽകൊള്ളുന്നവരാകണം ഓരോ സംരംഭകനും. അങ്ങിനെ ചെയ്യുമ്പോൾ മുന്നോട്ടുളള വിജയവഴികൾ താനേ തുറന്നുവരുന്നത് കാണാം.
അത്തരത്തിൽ ‘മൂല്യങ്ങളിൽ’ കോമ്പറ്റീറ്റീവ് ഡിഫറൻസിയേഷൻ’ കൊണ്ടുവരാൻ ചിന്തിക്കുന്നവർക്ക് നോക്കാനുള്ള 8 പ്രധാന ജലകങ്ങളാണ് ഇവിടെ കൊടുക്കുന്നത്:
1. പ്രോഡക്ട് ഫീച്ചറുകൾ. (പ്രധാന ഫങ്ഷനെ സപോർട്ട് ചെയ്യുന്ന മറ്റ് സവിശേഷതകൾ)
2. പ്രോഡക്ട് പെർഫോമൻസ്. (Low, Average, High, Superior)
3. കൺഫോമൻസ് ക്വാളിറ്റി. (പറയുന്നത്, പ്രൊമിസ് ചെയ്യുന്നത് ചെയ്യുന്നു എന്ന തലയാട്ടൽ ഉണ്ടാക്കുന്ന അവസ്ഥ)
4. ഡ്യൂറബിലിറ്റി (പ്രതീക്ഷിക്കുന്ന പ്രവർത്തന കാലം)
5. റിലയബിലിറ്റി (കേടാകയില്ല എന്ന് കരുതുന്ന ഒരു പീരിയഡ് വരെ നന്നായിരിക്കുന്ന അവസ്ഥ)
6. റിപ്പയറബിലിറ്റി ( കേടായാലും നന്നാക്കിയെടുക്കാൻ കഴിയുന്ന അവസ്ഥയുള്ളത്)
7. സ്റ്റൈൽ ( കാഴ്ചയ്ക്കുള്ള ലുക്ക് & ഫീൽ)
8. ഡിസൈൻ ( കസ്റ്റമരുടെ ആവശ്യം നടപ്പാക്കുന്നതിൽ എത്രമാത്രം ഫങ്ഷണൽ ആകുന്നു, എത്രമാത്രം യൂസർ ഫ്രണ്ട്ലി ആകുന്നു എന്നതും)
എവിടെയും കിട്ടുന്ന, ആർക്കും അവതരിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലുള്ള ഉല്പ്പന്നങ്ങളും സേവനങ്ങളും മാർക്കറ്റ് ചെയ്യാനാണ് നിങ്ങൾ ഇരിക്കുന്നതെങ്കിൽ, പറയത്തക്ക ഒരു ‘കോമ്പറ്റീറ്റീവ് ഡിഫറൻസിയേഷനും’ നിങ്ങൾക്ക് കൊണ്ടുവരാൻ കഴിയില്ലെങ്കിൽ നിങ്ങൾ കരുതിയിരിക്കുക. ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ മാത്രമാണ് നിങ്ങളുടെ യാത്ര എന്നറിയുക. ഭാഗ്യം എപ്പോഴും ആനുഗ്രഹിച്ചുകൊണ്ടിരിക്കില്ല.