കാരണം, ഈ ഊഹങ്ങൾ നിങ്ങളെ കൊണ്ടുചെന്നെത്തിക്കുക പലപ്പോഴും വലിയ അപകടങ്ങളിലേക്കായിരിക്കും. മാർക്കറ്റിങ് പോലുള്ള ക്രിട്ടിക്കൽ വിഷയങ്ങളിൽ കൃത്യമായ അറിവുകൾ തന്നെ (Specific knowledge) വേണം. ഊഹാപോഹങ്ങളോ, ആരോ പറഞ്ഞ വാക്കുകളോ , കേട്ടുകേൾവികളോ വച്ച് മാർക്കറ്റിങ്ങിൽ ഒരു തീരുമാനവും നിങ്ങൾ എടുക്കരുത്.
നിങ്ങൾ കമ്മ്യുണിക്കേഷനെ കുറിച്ച് ചുമ്മാ ചിന്തിച്ചെടുക്കുന്നത് എന്താണോ അതല്ല യഥാർത്ഥ കമ്മ്യുണിക്കേഷൻ.!
നിങ്ങൾ കസ്റ്റമറെ കുറിച്ച് ചുമ്മാ ചിന്തിച്ചെടുക്കുന്നത് എന്താണോ അതല്ല യാഥാർത്ഥ കസ്റ്റമർ.!
നിങ്ങൾ ‘മാർക്കറ്റബിൾ വാല്യൂ’ എന്നതിനെ കുറിച്ച് വെറുതേ ചിന്തിച്ചെടുക്കുന്നത് എന്താണോ അതല്ല യാഥാർത്ഥത്തിൽ മാർക്കറ്റബിൾ വാല്യൂ.!
നിങ്ങൾ ഹൃദയ രോഗങ്ങളെ കുറിച്ച് ചിന്തിച്ചെടുക്കുന്നത് എന്താണോ അതല്ല ഹൃദയ രോഗങ്ങളുടെ ശരിയായ അവസ്ഥ.! നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയ നേതാവിനെ കുറിച്ച് ധരിച്ചുവച്ചിരിക്കുന്നത് എന്താണോ അതല്ല ശരിക്കും ആ നേതാവ്.
നിങ്ങൾ ‘മോഡേൺ ആർട്ട്നെ’ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നതല്ല യഥാർത്ഥ ‘മോഡേൺ ആർട്ട്.
നിങ്ങൾ മീഡിയാ വാർത്തകളിലൂടെ തെളിഞ്ഞുകാണുന്ന റിയാലിറ്റി എന്താണോ അതല്ല ശരിയായ റിയാലിറ്റി.
നിങ്ങൾ സിനിമാ താരങ്ങളെ കുറിച്ച് ധരിച്ചുവച്ചിരിക്കുന്നത് എന്താണോ അതല്ല ശരിക്കും അവർ.
നിങ്ങൾ ബിസിനസ്സ്കളെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത് എന്താണോ അതല്ല ആ ബിസിനസ്സ്കൾ.
നിങ്ങളുടെ കോമൺ സെൻസ് ധാരണകൾ എന്തൊക്കെയാണോ നിങ്ങളെ കൊണ്ട് ധരിപ്പിക്കുന്നത് അവയെല്ലാം നിങ്ങളെ തെറ്റായ നിഗമനങ്ങളിൽ കൊണ്ട് എത്തിക്കും.
നിങ്ങൾ ചുമ്മാ നോക്കുമ്പോൾ പരന്നു കിടക്കുന്ന ഈ ഭൂമി ശരിക്കും ഉരുണ്ടതാണ് എന്ന് ക്രിസ്റ്റഫർ കൊളംബസ് പറഞ്ഞപ്പോൾ ജനം കോമൺ സെൻസിൽ കിടന്ന് അലറി: “അല്ലാ അത് പരന്നതാണ്”!
സൂര്യനാണ് കേന്ദ്ര സ്ഥാനത്ത്, ഭൂമിയല്ല എന്ന് നാം മനസ്സിലാക്കി വന്നപ്പോഴേക്കും എന്തൊക്കെ പുകിലുകളാണ് ലോകത്താകമാനം ഉണ്ടായത്?
ഹൈഡ്രജനും ഓക്സിജനും കൂടിചേർന്നാണ് വെള്ളം ഉണ്ടാകുന്നത് എന്ന് പറയുമ്പോൾ ഇപ്പോൾ എന്തോ ഭാഗ്യത്തിന് ആരും എതിർക്കുന്നില്ല. തന്മാത്രകൾ കഴിഞ്ഞിട്ടും പദാർത്ഥത്തെ വീണ്ടും ആറ്റങ്ങൾ ആയി വിഘടിപ്പിക്കാം എന്നും അവയെ വീണ്ടും കണങ്ങൾ ആയി വിഘടിപ്പിക്കാം എന്നും ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എന്തുകൊണ്ടോ തർക്കിക്കാൻ വരാതെ അംഗീകരിച്ചുതരുന്നു.
ഇന്നുവരെ ആരും മൈക്രോ സ്കോപ്പിലൂടെ പോലും കാണാത്ത ഇലക്ട്രോൺ കണികയുടെ ഭാരം അളന്നെടുത്തത് നിങ്ങൾ ഒരു തർക്കവുമില്ലാതെ അംഗീകരിക്കുന്നുണ്ട്. അവ കമ്പികളിൽ കൂടി ഓടിനടക്കുന്നതാണ് വൈദ്യുതി എന്ന് എങ്ങിനെ നിങ്ങൾ വിശ്വസിക്കുന്നു?
പക്ഷെ നിങ്ങൾ പരസ്യങ്ങളേ കുറിച്ച് വെറുതേ ചിന്തിക്കുന്നത് മാത്രം എപ്പോഴും ശരിയാണ്. അല്ലേ.? അത് മനസ്സിലാക്കാൻ വെറും കോമൺ സെൻസ് മതി അല്ലേ?
ബ്രാൻഡിങ്ങിനെ കുറിച്ച് നിങ്ങൾ ധരിക്കുന്നത് മുഴുവൻ മതി കേരളത്തിൽ ഒരു ബ്രാൻഡ് സൃഷ്ടിക്കാൻ അല്ലേ?
നിങ്ങൾ സോഷ്യൽ മീഡിയയെ കുറിച്ച് അറിഞ്ഞിരിക്കുന്നതിൽ അപ്പുറമൊന്നും അതിന്റെ സൃഷ്ടിയിലും അവതരണത്തിലും ഇല്ലതന്നെ (അല്ലേ?).
നിങ്ങൾക്ക് അറിയാത്ത മാർക്കറ്റിംഗ് തന്ത്രമൊന്നും ഇവിടെ ആർക്കും പറഞ്ഞുതരാൻ ഇല്ല. എല്ലാത്തിനും ചുമ്മാ കോമൺ സെൻസ് മതി അല്ലേ?
കുറേ സംരംഭകർ മാർക്കറ്റിങ് സ്ട്രാറ്റജി എന്ന് കേട്ടാൽ പുഛം ഇടുന്നില്ലേ?
ശരിക്കും യുണീക് ആയ സെല്ലിങ് പോയിന്റുകൾ ഇല്ലാതെ ഒരിക്കലും ഒരു ബിസിനസ്സും തുടങ്ങരുത് എന്ന് പറഞ്ഞാൽ നിങ്ങളുടെ കോമൺ സെൻസിന് സഹിക്കില്ല. പരസ്യത്തിൽ കാണുന്ന സ്ത്രീകളുടെ ചിത്രത്തെ പുരുഷൻമാരെക്കാളും അധികം സ്ത്രീകളെത്തന്നെയാണ് ആകർഷിക്കുന്നത് എന്ന് ഒരു എക്സ്പെർട് പറഞ്ഞാൽ നിങ്ങളുടെ സമനില തെറ്റില്ലെ?
കൂടുതൽ വായിക്കാനായി വളരെയധികം വിശദാംശങ്ങൾ പരസ്യത്തിൽ ഉണ്ടെങ്കിൽ “ഇതൊക്കെ ആരുവായിക്കാൻ” എന്നല്ലേ നിങ്ങളുടെയും കോമൺസെൻസ് നിങ്ങളോട് പറയുക? അത് മറിച്ചാണ് എന്ന് നിങ്ങൾ അംഗീകരിക്കില്ല.
മമ്മൂക്കയെ അല്ലെങ്കിൽ ലാലേട്ടനെ വച്ച് പരസ്യം ചെയ്താൽ പ്രോഡക്ട് വിജയിക്കും എന്ന് എവിടെയോ ഇരുന്ന് നിങ്ങളുടെ കോമൺ സെൻസ് നിങ്ങളോട് മന്ത്രിക്കുന്നില്ലേ? ഉൽപ്പന്നം നല്ലതല്ലെങ്കിൽ എത്ര വലിയ സൂപ്പർ സ്റ്റാറിന്റെ മോഡി കാട്ടിയാലും പരാജയപ്പെടും എന്ന വസ്തുത കേട്ടാൽ സൂപ്പർ സ്റ്റാറുകൾക്ക് വേണ്ടി നിങ്ങൾ തെറി വിളിക്കുമോ?
പരസ്യത്തിൽ എന്തെങ്കിലും തരത്തിൽ ‘സെക്സ്’ കടന്നുവന്നാൽ നിങ്ങൾ പ്രോഡക്ട്നെയോ ബ്രാന്റിനെയോ അല്ല കാണുക അല്ലെങ്കിൽ ഓർക്കുക. അതിനാൽ ഒരു കോണ്ടത്തിന്റെ പരസ്യത്തിൽ പോലും സെക്സ് ഉപയോഗിക്കരുത് എന്ന് വിദഗ്ദർ പറയുന്നത് നിങ്ങളുടെ കോമൺ സെൻസ്നു താങ്ങാനേ കഴിയില്ല.
ഇത് തന്നെയാണ് പരസ്യത്തിലെ കോമഡി, ഹ്യൂമർ, എന്റെർടയിൻമെന്റ് ഇവയുടെ കാര്യത്തിലും സംഭവിക്കുന്നത് എന്നത് ഒരിക്കലും നിങ്ങളുടെ കോമൺ സെൻസ്നു ദഹിക്കില്ല.
ഇത്തരത്തിൽ ബ്രാൻഡ്, കസ്റ്റമർ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ ഉള്ള നൂറു നൂറു ഫാക്ടുകൾ കേട്ടാൽ നിങ്ങളുടെ കോമൺ സെൻസിന്റെ പ്രേരണയാൽ നിങ്ങൾ ഞങ്ങൾക്ക് എതിരെ കൊട്ടേഷൻ പോലും കൊടുത്തെന്നിരിക്കും.
അതിനാൽ അക്കാര്യങ്ങൾ എഴുതി എഴുതി നിറക്കാതെ ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.