ഞങ്ങൾ പരസ്യക്കാരല്ല. എന്നാൽ പരസ്യങ്ങളും കമ്മ്യൂണിക്കേഷനും ബിസിനസ്സുകളുടെ ജീവരക്തമാണെന്നു ബോധ്യമുള്ളവരാണ്. ശരിയായ പരസ്യക്കാരെ ഞങ്ങൾക്കറിയാം. നിങ്ങൾക്ക് അവരെ അറിയുകയുമില്ല; (ക്ഷമിക്കണം).
ഏതെങ്കിലും തരം കമ്യൂണിക്കേഷൻ ഇല്ലാതെ നിങ്ങൾക്ക് വിൽക്കാനുള്ളതിനെ അതിന്റെ കസ്റ്റമേഴ്സിലേക്ക് എത്തിക്കാൻ കഴിയില്ല. അത് പെയ്ഡ് ആകാം സൌജന്യമാകാം. മീഡിയയുടെ ഉപയോഗത്തിലും വ്യത്യാസം ഉണ്ടാകാം. ഏതിലായലും കമ്മ്യൂണിക്കേഷൻ സംഭവിക്കണം. അല്ലെങ്കിൽ തൊട്ട് അടുത്ത മുറിയിലുള്ളവർ പോലും നിങ്ങൾക്ക് വിൽക്കാനുള്ളത് എന്തെന്ന് അറിയാതെപോകും.
നിങ്ങളുടെ പരസ്യക്കാരോട് 10 മിനിറ്റ് സംവദിച്ചാൽ ശരിയായ സെയിൽസ്മാൻഷിപ്പ് ഉള്ളവരാണോ അതോ 99.9 ശതമാനത്തിൽപ്പെട്ട ഷോമാൻഷിപ്പിന്റെ അനുയായികളാണോ എന്ന് ഞങ്ങൾക്ക് തിരിച്ചറിയാം. ഈഗോ സെൻസ് ചെയ്യുന്നോ? അതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. നിങ്ങൾ ഇവിടെ കണ്ടും മനസ്സിലാക്കിയും ഇരിക്കുന്ന ഒന്നല്ല യാഥാർത്ഥ അഡ്വെർടൈസിങ്. അപാരമായ അതിന്റെ കാലിബർ തിരിച്ചറിഞ്ഞവർ ഇവിടെ കുറവാണ്.
ആൽബർട്ട് ലാസ്കർ എന്ന കോടീശ്വരനായ പരസ്യക്കാരന് ഒരിക്കൽ ഒരു കോഫിഷോപ്പിൽ ഇരുന്ന് ഒരു മനുഷ്യൻ ഒരു കുറിപ്പ് കൊടുത്തയച്ചു”. എന്താണ് അഡ്വെർടൈസിങ് എന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞുതരാം,”. ലാസ്കറിന് ആ കുറിപ്പിലെ വൈബ് പെട്ടന്ന് സെൻസ് ചെയ്തു. ലാസ്കർ തന്റെ ലക്ഷ്വറി ഓഫീസിൽ നിന്നിറങ്ങി അയാളെ തേടി ആ കോഫിഷോപ്പിൽ എത്തി. പിന്നീടുണ്ടായത് ചരിത്രം. ‘അഡ്വെർടൈസിങ് ഈസ് സെയിൽസ്മാൻഷിപ്’ എന്ന് പിന്നീട് ലോകത്തിനെ ഉത്ബോധിപ്പിച്ച ജോൺ ഇ കെന്നഡി ആയിരുന്നു ആ കുറിപ്പിനുടമ.
കേരളത്തിൽ നമ്മുടെ ബിസിനസ്സ് കമ്മ്യൂണിറ്റികകത്ത് ‘ബിസിനസ്സ്’ പോലും ഒരു സീരിയസ് ചിന്താവിഷയമല്ല. അതിനകത്തെ പ്രഫഷണലിസവും സയന്റിഫിക് തലങ്ങളും നല്ലതും നല്ലതല്ലാത്തതുമായ പ്രാക്ടീസുകളും നാം ചർച്ചക്കെടുക്കാറില്ല. അതൊക്ക ബിസിനസ്സ് സ്കൂളുകളുടെ കേവല വിഷയങ്ങൾ എന്നാണ് ബിസിനസ്സ് ഓണർമാരുടെ പൊതു നിലപാട്. അപ്പോൾപിന്നെ അതിനകത്ത് വരുന്ന ക്രിയേറ്റീവ് ആയ ഒരു വിഷയം, ഗഹനവും പ്രബലവുമായ ഒരു വിഷയം എങ്ങിനെ ചർച്ചക്ക് വരും? അക്കാര്യത്തിൽ നമുക്ക് ശരിയായ ധാരണകൾ വളരെ വളരെ കുറവാണ്.
കേരളത്തിലെ പരസ്യ പ്രവർത്തനങ്ങളെ അതിശോചനീയം എന്നല്ലാതെ സയന്റിഫിക് അഡ്വെർടൈസിങ് ശ്രദ്ധിക്കുന്ന ഒരാൾക്ക് പറയാനാകില്ല.
പരസ്യ-ക്രിയേഷൻ്റെ തത്വങ്ങൾ പഠിക്കാൻ നമുക്ക് അമേരിക്കൻ, അല്ലെങ്കിൽ യൂറോപ്പ്യൻ ആസ്ഥാനങ്ങളിൽ പരതാതെ നിർവാഹമില്ല.
ക്ലാദ് ഹോപ്കിങ്സ്ന്റെ 100 വർഷം മുൻപെഴുതിയ ‘Scientific Advertising’ ഇന്നും മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര ഫ്യൂച്വറിസ്റ്റിക് ആണ്. ജോൺ കേപ്പിൾസും, ലിയോ ബാണറ്റും നമ്മുടെ തലയിൽ കടന്നുവരാൻ വഴികുറവാണ്. ‘They skid helplessly in the greasy surface of irrelevant brilliance’ എന്ന് ഷോമാൻഷിപ് അഡ്വെർടൈസിങ്നെപറ്റി ഡേവിഡ് ഒഗിൾവി പറഞ്ഞത് നമ്മുടെ പരസ്യങ്ങളെ കുറിച്ചും കൂടിയാണ്.
വെറും കോമൺ സെൻസ് മാത്രം മതി പരസ്യം സൃഷ്ടിക്കാനും വിലയിരുത്താനും എന്നാണ് നമ്മുടെ വികലമായ നിലപാട്. പോര. സ്പെസിഫിക് നോളജ് തന്നെ വേണം.
മീഡിയാ ഏജൻറ് മാരായി കേരളത്തിൽ രൂപപ്പെട്ട പരസ്യ ഏജൻസികൾ ഉണ്ടാക്കിയ വികലമായ രീതികൾ ഇവിടെ ഉറച്ചുപോയി എന്നതാണ് ദുരന്തം.
പരസ്യം എന്നത് ഒരു സെയിൽസ് കമ്മ്യൂണിക്കേഷൻ ആണ്. ആരെയും രസിപ്പിക്കലല്ല അതിന്റെ ജോലി. ഉൽപ്പന്നമോ സേവനമോ വിൽക്കലാണ്. അതിനു കഴിയാത്തവയെല്ലാം വെറും വേസ്റ്റ് ആണ്. അവ വിൽപ്പന ഉണ്ടാക്കുന്നില്ലെങ്കിൽ ഭംഗിയോ അകർഷണമോ മോഡലോ അംബാസിഡർമാരോ ഉണ്ടായതുകൊണ്ട് ഒരു കാര്യവുമില്ല. അവയിലെ കണ്ടൻ്റിൽ സെയിൽസ്മാൻഷിപ്പ് ക്വാളിറ്റി ഉണ്ടായിരിക്കില്ല. മറിച്ച് ഷോമാൻഷിപ് ധാരാളം കാണും. അത്തരത്തിലുള്ളവയുടെ പുറകിൽ പോയാൽ നിങ്ങൾ കുത്തുപാള എടുത്തതുതന്നെ.
അതേസമയം ലോകം ഭരിക്കുന്ന എല്ലാ മുൻനിര ബ്രാൻഡുകളും സയന്റിഫിക് അഡ്വെർടൈസിങിന്റെ വഴിയിലൂടെ പോയതിനാലാണ് അവ ഈ നിലയിൽ ആയത്. നിങ്ങൾക്ക് ഒരു ഡസനിലധികം പുസ്തകങ്ങൾ ഞങ്ങൾക്ക് സജസ്റ്റ് ചെയ്യാൻ കഴിയും. പക്ഷേ നിങ്ങൾ വായിക്കില്ല എന്ന് ഉറപ്പാണ്. കാരണം തൽസ്ഥിതി തുടരാൻ കൊതിക്കുന്ന മനസ്സിന്റെ പ്രേരണയെ ബ്രേക്ക് ചെയ്യാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല.
നിങ്ങളുടെ പരസ്യക്കാരോട് പരസ്യം ചെയ്യാമോ എന്ന് ചോദിക്കാതെ പരസ്യത്തിലൂടെ വിൽക്കാമോ എന്ന് ചോദിക്കാൻ പഠിക്കണം. അവരുടെ ഉത്തരം നിങ്ങൾക്ക് ശ്രദ്ധിക്കാം. യെസ് എന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നേയും ചോദ്യമുണ്ട്. ഗാരണ്ടി നൽകുമോ? അല്ലെങ്കിൽ ഓഫർ ചെയ്യുന്ന സെയിൽസ് എത്തിയാൽ പേമന്റ് നടത്തിയാൽ മതിയോ? ഈ ചോദ്യങ്ങൾക്ക് ആരെങ്കിലും പോസറ്റീവ് ഉത്തരം നൽകുമോ.?
ഇവക്കെല്ലാം യെസ് എന്ന് ഉത്തരം പറയുന്നവരെ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ?
വിജയിക്കണം, മുൻനിരയിൽ എത്തണം, കീഴടക്കണം എന്നൊക്കെ ചിന്തിക്കുന്ന ഇച്ഛാശക്തി നിങ്ങളിൽ ഉണ്ടെങ്കിൽ, ജനമനസ്സുകളെ കീഴടക്കണമെങ്കിൽ, മാർക്കറ്റിൽ കോംപീറ്റൻസിയോടെ നിലനിൽക്കണമെങ്കിൽ, സ്ട്രാറ്റജിക് കൺടെൻറ് അടങ്ങിയ സീരിയസ് അഡ്വേർടൈസിങ് അല്ലാതെ വേറെ വഴിയില്ല.
കുത്തുപാള or കിങ്ഷിപ്പ്.? ചോയ്സ് നിങ്ങളുടേതാണ്.!