നിങ്ങൾ ഒരു ഓൺട്രപ്രണറോ അതോ ബിസിനസ്സ് മാനോ?

രണ്ടും തമ്മിൽ പ്രധാനമായി എട്ടു വ്യത്യാസങ്ങളുണ്ട്.! മുഴുവൻ വായിച്ച് നോക്കി സ്വയം തിരിച്ചറിയൂ.

‘സംരംഭകൻ’ എന്ന മലയാള തർജ്ജിമ കേൾക്കുമ്പോൾ ഉണ്ടാകുന്ന ചിത്രം വേണ്ടവിധം അതിന്റെ വാല്യൂ ട്രാൻഫർ ചെയ്യില്ല എന്ന് തോനിയതിനാലാണ് ഓൺട്രപ്രണർ എന്ന വാക്ക് തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഭാഷാ പ്രേമികൾ പൊറുക്കുക. (മറ്റൊരു അപകട വാക്കുകൂടിയുണ്ട് ‘സ്വയംതൊഴിൽ’. അതിനെ കുറിച്ച് പിന്നീട് പറയാം.)

1. ഓൺട്രപ്രണർ എപ്പോഴും പുതുമയുള്ള ആശയങ്ങളുമായി വരുന്നു. എന്നാൽ ബിസിനസ്സ്മാൻ നിലവിലുള്ള ആശയങ്ങളിൽ തന്നെ പുതിയതൊന്ന് തുടങ്ങുന്നു.

2. ബിസിനസ്സ്മാൻ തന്റെ പരിശ്രമവും അർപ്പണബോധവും കൊണ്ട് മാർക്കറ്റിൽ തന്റെ സ്ഥാനം നേടിയെടുക്കുമ്പോൾ ഓൺട്രപ്രണർ തന്റെ സംരംഭത്തിന് പുതിയ ഒരു മാർക്കറ്റ് സൃഷ്ടിക്കുന്നു.

3. ബിസിനസ്സ്മാൻ മാർക്കറ്റിലെ ഒരു പ്ലേയർ ആയി നിലനിൽക്കുമ്പോൾ ഓൺട്രപ്രണർ ഒരു മാർക്കറ്റ് ലീഡർ ആയി മുന്നോട്ടുപോകുന്നു.

4. ബിസിനസ്സ്മാന്റെ സംരംഭത്തിന്റെ സ്വഭാവം എപ്പോഴും കാൽക്കുലേറ്റീവ് ആകുമ്പോൾ ഓൺട്രപ്രണറുടേത് ഉൾവിളികളുടെയും ക്രീയേറ്റിവിറ്റിയുടെയും അടിസ്ഥാനത്തിലായിരിക്കും.

5. മറ്റ് ബിസിനസ്സ്കളുടെ കാലടികൾ പിന്തുടരുന്നതിനാൽ ബിസിനസ്സ്മാന്റെ സംരഭങ്ങൾക്ക് പരാജയങ്ങൾ കുറവായിരിക്കും. ഓൺട്രപ്രണർ എപ്പോഴും റിസ്ക്കുകളുടെ തോഴനായിരിക്കും.
പരാജയസാധ്യത താരതമ്യേന കൂടുതലായിരിക്കും.

6. ബിസിനസ്സ്മാൻ സംരംഭം നടത്തികൊണ്ടുപോകാൻ പരമ്പരാഗത രീതികൾ അവലംഭിക്കുമ്പോൾ ഓൺട്രപ്രണർ പുത്തൻ ആശയങ്ങളും പുതുമനിറഞ്ഞ കോൺസെപ്റ്റുകളും തേടുന്നു.

7. ബിസിനസ്സ്മാൻ വിപണിയിലെ തന്റെ പൊസിഷൻ നിലനിർത്താൻ കടുത്ത കോമ്പിറ്റീഷൻ നേരിടുമ്പോൾ ഓൺട്രപ്രണറുടേത് ഒരു യുണിക് പൊസിഷൻ ആയതിനാൽ കൂളായി നിലകൊള്ളുന്നു.

8. ബിസിനസ്സ്മാൻ എപ്പോഴും ലാഭം എന്ന ആകര്ഷണത്തിൽ ചലിക്കുമ്പോൾ ഓൺട്രപ്രണറുടെ സഞ്ചാരം മൂല്യങ്ങളിലൂടെയാണ്. എംപ്ലോയ്‌സിനും കസ്റ്റമർക്കും പബ്ലിക്കിനും അവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നു.

ഇതൊരു അപൂണ്ണമായ ലിസ്റ്റാണ്. സംരംഭത്തിൻ്റെ സകലമാന ഘടകങ്ങളിലും ആറ്റിറ്റ്യൂഡിൻ്റേയും മൈൻ്റ് സെറ്റിന്റെയും വ്യത്യാസങ്ങൾ നിങ്ങൾക്ക് കണ്ടെത്താം.

Leave a Comment

Your email address will not be published. Required fields are marked *