മഹാ ഭൂരിപക്ഷം ബിസിനസ്സുകളും പ്രൈസ് -ഡ്രിവൺ അല്ലെങ്കിൽ കോസ്റ്റ് -ഡ്രിവൺ സെഗ്മെന്റിലാണ് പ്രവർത്തിക്കുന്നത്. കാരണം അതിൽ എത്തുക എളുപ്പമാണ്. വലിയ ചിന്തകളുടെ ആവശ്യമില്ല.
എന്നാൽ വാല്യൂ-ഡ്രിവൺ എന്നത് എല്ലാ അർത്ഥത്തിലും ഒരു വെല്ലുവിളിയാണ്.
മൊത്തം ചിലവ് കണക്കാക്കി അതോടൊപ്പം ലാഭവും ചേർത്തുവച്ചാൽ കോസ്റ്റ് -ഡ്രിവൺ സ്ട്രാറ്റജി ആയി. എന്നാൽ വാല്യൂ -ഡ്രിവനിൽ വാല്യൂ തന്നെയാണ് സെല്ലിങ് പോയിന്റ് . ശരീരവും ആത്മാവും വാല്യൂ തന്നെയാണ്.
കോസ്റ്റ് -ഡ്രിവൺ മാർക്കറ്റിൽ ഡ്യൂപ്ലിക്കേറ്റുകളും, മീ-ടൂ കളും, ചീപ് ക്വാളിറ്റികളും, തരികിടകളും നിറഞ്ഞ് വിപണി സങ്കീർണ്ണവും, വെറും മത്സരം മാത്രവുമാകുമ്പോൾ വാല്യൂ -ഡ്രിവൺ സെഗ്മെന്റിൽ തലയുയർത്തി പിടിച്ച് വിശ്വാസവും ആദരവും ആർജ്ജിച്ച് വാല്യൂ-ഇമ്പ്രൂവ്മെന്റ് ചിന്തകളുമായി മുന്നോട്ടുപോകാം. വാല്യൂ-ഡ്രിവൺ സ്ട്രാറ്റജിയുടെ ഏറ്റവും മഹത്തായ ഉദാഹരണമാണ് ആപ്പിൾ.!
നിങ്ങൾ ഇപ്പോൾ പ്രൈസ് സെഗ്മെന്റിൽ ആണെങ്കിലും പതുക്കെ മാറാൻ ശ്രമിയ്ക്കണം. ‘വാല്യൂ’ ആണ് ലീഡർഷിപ് ആഗ്രഹിക്കുന്ന നിങ്ങൾ പ്രൊഡക്ടിലും സർവീസിലും വിളക്കിച്ചേർക്കേണ്ടത്. അത് നിങ്ങളുടെ കസ്റ്റമേഴ്‌സിന് കണ്ട്- തൊട്ട് -രുചിച്ച് -ശ്രവിച്ച്- മണത്ത് ബോധ്യപ്പെടുംവിധം പ്രൊഡക്ടിലും സർവീസ് പ്രോസസ്സുകളിലും നിറച്ചുവയ്ക്കുക .
കേവലമായ ബ്രാൻഡിങ്ങിനെ കുറിച്ച് ചിന്തിക്കുന്നതിനപ്പുറം ബ്രാൻഡ് എക്സ്പീരിയൻസ്നെ കുറിച്ചും കസ്റ്റമർ എക്സ്പീരിയൻസ്നെ കുറിച്ചും ചിന്തിക്കാൻ തുടങ്ങുക.
വാല്യൂ അഡിഷണനെ കുറിച്ച് എപ്പോഴും ചിന്തിക്കുക, അതിനുവേണ്ടി സ്ഥാപനം മുഴുവൻ ചിന്തിക്കാൻ ഒരുങ്ങുക, അതിനുവേണ്ടി പ്രവർത്തിക്കുക, അതിനുവേണ്ടി മത്സരിക്കുക, അതൊരു പാഷൻ ആയി, ഒബ്‌സഷൻ ആയി നിലനിർത്തുക. ബാക്കിയെല്ലാം താനേ വന്നെത്തും.