ജീവിക്കാൻ ഉള്ള പദ്ധതിയായി വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഉദ്യമിക്കുന്ന ചെറിയ സംരംഭമായാലും കുറച്ചുകൂടി വലിയ നിലയിൽ ഒരു വ്യവസായമായാലും നിങ്ങളുടെ ശ്രമം ഫലവത്താകാൻ പോകുന്നില്ല. നിലവിൽ മാർക്കറ്റ് ൽ നിലനിൽക്കാൻ പാടുപെടുന്നവർക്ക് ഇത് വേഗം മനസ്സിലാകും. കാരണം ആ മാർക്കറ്റിന്റെ വെല്ലുവിളികൾ അങ്ങിനെയാണ്.!
മമ്മൂക്കയെക്കൊണ്ട് ‘സൌന്ദര്യം നിങ്ങളെ തേടിവരും’ എന്നുപറഞ്ഞ് തള്ളി മറിച്ചിട്ടും ‘ഇന്ദുലേഖ’ ചില കേസിനു പുറകെ പോകേണ്ടി വന്നതല്ലാതെ മാർക്കറ്റിൽ ഒന്നുമുണ്ടാക്കിയില്ല. അതേ മമ്മൂട്ടി ഇപ്പോൾ Eleria എന്നൊരു സോപ്പ് പിടിച്ച് നിൽക്കുന്നതായി കാണുന്നുണ്ട്. മമ്മൂട്ടിയുടെ പ്രതിഫലത്തെ കുറിച്ച് ഒന്ന് ചിന്തിച്ച് ഇതൊരു കുട്ടിക്കളിയോ അല്ലയോ എന്ന് തീരുമാനിക്കാം.
സിമ്രൻ എന്ന ഗ്ലാമർ താരം കത്തിനിന്ന സമയത്ത് അവരെ മോഡൽ ആക്കി കോടികൾ പരസ്യത്തിൽ ചിലവഴിച്ചു വന്ന ജീവ ആയൂർവേദിക് സോപ്പ് ഇപ്പോൾ എവിടെയാണ്?
അങ്ങിനെയല്ല. ഞാൻ തുടങ്ങും, വിജയിപ്പിക്കുകയും ചെയ്യും എന്ന ധിക്കാരം മനസ്സിൽ വരികയാണെങ്കിൽ താഴെയുള്ള ഈ 19 ചോദ്യങ്ങളിലൂടെ കടന്നുപോയി ഉത്തരം കണ്ടെത്താൻ ശ്രമിക്കുക.
1 എങ്ങിനെയാണ് നിങ്ങൾ Dove ന്റെ സ്വീകാര്യതയെ നേരിടാന് പോകുന്നത്?
2 ലക്സ്, റെക്സോണ, സിന്തോൾ, ഹമാം, Santhoor, Liril, Lifebuoy, വിവൽ, ജോൺസൺ & ജോൺസൺ, ടെറ്റോൾ തുടങ്ങിയവയെയൊക്കെ മറികടക്കാൻ എന്ത് പദ്ധതിയാണ് നിങ്ങൾക്കുള്ളത്? ഇവർ ഇല്ലാത്ത ഒരു മാർക്കറ്റ് ആണോ നിങ്ങൾ ലക്ഷ്യമിടുന്നത്? എങ്കിൽ ആ മാർക്കറ്റ് എവിടെയാണുള്ളത്?
3 ലോകത്തിലെ ആദ്യ സോപ്പ് ബ്രാൻഡും, ഇന്നും പുതുപുത്തനുമായിരിക്കുന്ന പിയേഴ്സിന്റെ ഉപഭോക്താക്കളെ എന്ത് പറഞ്ഞാണ് നിങ്ങൾ നിങ്ങളിലേക്കടുപ്പിക്കുന്നത് ?
4 വിലയാണോ നിങ്ങളുടെ സെല്ലിങ് പോയിൻറ്? വിലകുറഞ്ഞ ഒരു സോപ്പ് നിങ്ങൾക്ക് മാർക്കറ്റിൽ ഇറക്കാൻ കഴിയുമോ? ആർക്ക് വേണം വിലകുറഞ്ഞ സോപ്പ്? വിലകുറഞ്ഞ ബാത്ത് സോപ്പ് നോക്കി നടക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ? നിങ്ങൾ വിലകുറഞ്ഞ സോപ്പ് നോക്കി നടക്കുന്ന ഒരാളാണോ?
5 മടുപ്പ് അനുഭവപ്പെടാത്ത ഒരു സോഫ്റ്റ് & ക്ലാസിക് മണം തേടി നിങ്ങൾ റിസേർച്ച് നടത്തുന്നുണ്ടോ? മാർക്കറ്റ്ൽ ലഭ്യമായ ഏതെങ്കിലും ഹാർഡ് സ്മെൽ അല്ലേ നിങ്ങളെ കാത്തിരിക്കുന്നത് ?
6 ‘പത പോര’ എന്ന് നിലവിൽ ഏതെങ്കിലും ബാത്ത് സോപ്പ് ൽ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
7 നിങ്ങളുടേത് വാങ്ങാൻ എന്ത് കാരണം ആണ് നിങ്ങൾ മുന്നോട്ട് വയ്ക്കുന്നത്? നിറം, മണം, ഷേപ്പ്, തേയ്മാനം, വില, വൈകാരിക ബന്ധം, ലുക്ക്, ഇമേജ്, ലഭ്യത, പ്രത്യേക ഗുണം, ഇതിൽ ഏത് കാര്യമാണ് നിലവിലെ ലീഡ് ബ്രാൻഡുകൾക്ക് ഇല്ലാത്തതായുള്ളത് ?
8 ഒരു ഹോൾസൈലർടെ അടുത്ത് ലഭ്യമായ അസംസ്കൃത വസ്തുക്കൾ അല്ലേ നിങ്ങൾക്ക് ലഭ്യമാകൂ? അവരുടെ വിലയിൽ അല്ലേ നിങ്ങൾ അവ വാങ്ങുന്നത്? കൺടെയ്നർ കണക്കിന് കസ്റ്റം മെയ്ഡ് ക്വാണ്ടിറ്റി വമ്പൻ കോർപ്പറേറ്റുകൾ വാങ്ങുന്ന വിലയിൽ നിങ്ങൾക്ക് ലഭ്യമാകുമോ?
9 എത്രയാ നിങ്ങളുടെ ബ്രാൻഡിങ് & അഡ്വർടൈസിങ് ബഡ്ജറ്റ്? എത്രശതമാനമാ നിങ്ങളുടെ ഡീലർ കമ്മീഷൻ?
10 നിലവിൽ നിങ്ങളുടെ സോപ്പ് അന്വേഷിച്ച് ആരെങ്കിലും കടകളിൽ പോകുന്നുണ്ടോ?
11. അങ്ങിനെ ആളുകൾ കടയിൽ ചോദിച്ച് വാങ്ങാൻ എത്ര കോടിയുടെ പരസ്യം എത്രനാൾ, എങ്ങിനെയൊക്കെ ചെയ്യണം എന്ന കാൽക്കുലേഷൻ നിങ്ങൾക്കുണ്ടോ ?
12 എത്ര നാൾ നിങ്ങൾക്ക് ക്രെഡിറ്റ് കൊടുക്കാൻ കഴിയും? മാസം എത്ര ക്വാണ്ടിറ്റി സോപ്പ് വിറ്റാലാണ് നിങ്ങളുടെ വരവും ചിലവും മുട്ടിപ്പോവുക ?
13 എത്ര ജില്ലകളിൽ വിതരണം ചെയ്താൽ ആണ് നിങ്ങൾക്ക് ബ്രേക്ക് ഈവൺ ആകുന്നത്?
14 എത്ര ശതമാനം പലിശക്കാണ് ലോൺ എടുത്തിരിക്കുന്നത്? മാസം എത്ര ലോൺ തിരിച്ചടവുണ്ട്?
15 എത്ര വണ്ടികൾ വേണം? അവയുടെ ചിലവുകൾ എത്രയൊക്കെ?
16 ചന്ദ്രിക സോപ്പ് ന്റെ കുറവുകൾ എന്തൊക്കെ?
17 മെഡിമിക്സിന്റെ കുറവുകൾ ഏവ?
18 നിങ്ങളുടെ പ്രധാന കോംപറ്റീറ്റർ ആര് ?
19 കോംപറ്റീറ്ററുടെ ശക്തിയും ദൌർബല്യവും എന്തൊക്കെ? അതിൽ എന്താണ് നിങ്ങൾ മുതലാക്കാൻ പോകുന്നത് ?
– – – – – – –
ഈ ചോദ്യങ്ങളിലൂടെ കടന്നുപോയിട്ടും നിങ്ങളുടെ ചിന്തകൾ സോപ്പ് പ്രൊജക്റ്റിൽ ഉറച്ചുതന്നെയെങ്കിൽ നിങ്ങൾക്ക് സർവ്വ വിജയസംശകളും നേരാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ.