പ്രൊജക്റ്റ് റിപ്പോർട്ടുകൾ ഒരു സാങ്കേതികത മാത്രം. തകർന്ന് നശിച്ചു നാറാണക്കല്ലു കണ്ട സംരംഭങ്ങൾക്കെല്ലാം അതിമനോഹമായ പ്രൊജക്റ്റ് റിപോർട്ടുകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം.
ഒരു വിഷ്-ഫുൾ തിങ്കിങ്ങിന്റെ സന്തതികളാണ് മിക്ക പ്രൊജക്റ്റ് റിപ്പോർട്ടുകളും. ബാങ്കുകളിൽ ലോൺ എടുക്കാൻ ഉപകാരപ്പെടുന്ന ഒരു ഡോക്യുമെന്റായോ സർക്കാർ അപ്പീസുകളിൽ കാണിക്കാനുള്ള ഒന്നായോ അതിനെ കാണാം. നിങ്ങൾ സ്വപ്നങ്ങളുടെ പുറകെ സഞ്ചരിക്കുമ്പോൾ ഉണ്ടാക്കുന്നതാണ് അത്. അതായത് നക്ഷത്രങ്ങളോടൊപ്പം ജീവിക്കുന്ന കാലത്ത്, പാദങ്ങൾ നിലത്ത് ചവുട്ടി ഗ്രൌണ്ട് റിയാലിറ്റികൾ അനുഭവിക്കാത്ത കാലത്ത്.
അക്കാലത്ത് കയ്പ്പ് കലർന്ന ഒരു യാഥാർഥ്യങ്ങളും
വിപണിയിൽ നിന്ന് നിങ്ങൾക്ക് അനുഭവമില്ല.
ലൈസൻസുകളും അനുമതികളും നേടിയെടുക്കലും പണം സ്വരൂപിക്കലും വിൽക്കാനുള്ളത് നിർമ്മിച്ചെടുക്കുകയുമാണ് പ്രധാന വെല്ലുവിളികളെന്ന് നിങ്ങൾ ധരിച്ചുനടക്കുന്ന കാലത്ത് ഉണ്ടാക്കുന്നതാണ് അത്. ആയിരം പൂർണ്ണചന്ദ്രന്മാരെ ദർശിക്കും എന്ന് ജാതകം കുറിക്കപ്പെട്ടർ പലരും അകാലചരമം പ്രാപിക്കുന്നു.
മൽസരിക്കാനും വിജയിക്കാനും തയ്യാറായി ഗോദയിൽ ഇറങ്ങുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ സ്വന്തം ബോധ്യങ്ങൾക്കൊപ്പം മറ്റുചില അനാലിസിസ്സുകൾ കൂടി നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
SWOT Analysis (strengths, weaknesses, opportunities, and threats), Three C’s (company, customer, and the competition),
SVOR (Strengths, Vulnerabilities, Opportunities, and Risks),
Six Thinking Hats
തുടങ്ങിയ സിറ്റുവേഷൻ അനാലിസിസ് ടൂൾസ് / മെക്കാനിസങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
അല്ലാതെ പ്രൊജക്റ്റ് റിപ്പോർട്ടുകൾ വായിച്ചു രോമാഞ്ചമടയരുത്.