ബിസിനസ്സിൽ നാം മലയാളികൾ പരുന്തുകളോടൊപ്പം പറക്കാൻ മോഹിക്കുന്നു. എന്നിട്ട് താറാവുകൾക്കൊപ്പം നീന്തിക്കളിക്കുന്നു.

ബിസിനസ്സ് നമ്മൾ മലയാളികൾക്ക് ഒരു പോപ്പുലർ വിഷയമായിട്ടില്ല ഇതുവരെ.

ഒരുകാര്യവുമില്ലാതെ നാം എപ്പോഴും ചളിച്ച രാഷ്ട്രീയപോരുകൾ മീഡിയകളിൽ നോക്കികൊണ്ടേയിരിക്കും. സിനിമ, സാഹിത്യം, എന്നുവേണ്ട പരിസ്ഥിതി, സ്ത്രീസുരക്ഷ, ഗുണ്ടായിസം , ഫെമിനിസം, ഏട്ടനും ഇക്കയും, നടിയാക്രമണം, മതവികാരം തുടങ്ങിയ വിഷയങ്ങളിൽ നാം സോഷ്യൽ മീഡിയയിൽ കിടന്ന് മരണവെപ്രാളം കാണിക്കും.

എന്നാൽ ബിസിനസ്സ്, അതിന്റെ ശാസ്ത്രീയത, അതിലെ ക്രീയേറ്റിവിറ്റി, അവ ലോകത്തുണ്ടാക്കുന്ന ട്രെൻഡുകൾ, അതിന്റെ പലപല മാതൃകകൾ, അവയിലെ ചലഞ്ചുകൾ, അവയിലെ പകർത്താവുന്ന തന്ത്രങ്ങൾ, അതിലെ ത്രില്ലുകൾ, അതിലെ സാമർഥ്യങ്ങൾ, അവയിലെ ഗുഡ് & ബാഡ് പ്രാക്റ്റീസുകൾ ഇതൊന്നും നമ്മുടെ പൊതു ബോധത്തെ ഒരിക്കലും സ്പർശിക്കുന്നില്ല. ഒരിക്കലും അവയൊന്നും നമ്മുടെ ഹോട്ട് സബ്ജെക്ട് ആകുന്നില്ല.

അല്പം ബിസിനസ് ചായ്‌വുള്ളവരിൽ അധികവും ബിസിനസ് എന്നാൽ നിർമ്മാണ കമ്പനി എന്ന് ധരിച്ചു നടക്കുന്നവരാണ്. മലയാളിക്ക് അറിയാവുന്ന, എവിടെയും അവൻ ശ്രമിക്കുന്ന ഒരേയൊരു ബിസിനസ് ‘ഹോട്ടൽ’ ആണ്. അതും പ്രദേശികത വിട്ട് വളരാൻ കഴിയാത്ത വെറും ജീവിതോപാധി എന്ന നിലയിൽ മാത്രം.

വ്യത്യസ്തമായ ഉൽപ്പന്നം തേടി നടക്കുകയാണ് പലരും. എന്നാൽ ഉല്പാദനമല്ല ഉല്പാദിപ്പിക്കുന്ന പ്രൊഡക്ടുകളുടെ വിപണനമാണ് മുഖ്യമെന്ന് നാം തിരിച്ചറിവ് നടത്തുന്നില്ല.

മാർക്കറ്റിങ് ആണ് ബിസിനസിലെ ഏറ്റവും സുപ്രധാന ഘടകം!
വാങ്ങാൻ ആളുകളെ കൂട്ടുക, ആളുകളെകൊണ്ട് അത് പ്രിഫെർ ചെയ്യിക്കുക. അതിനു വേണ്ടി കാത്തിരിപ്പിക്കുക. ഇക്കാര്യത്തിൽ എതിരാളികളോട് മത്സരിക്കുക. ഇതൊക്കെയാണ് ബിസിനസ്സിന്റെ ഏറ്റവും ഹോട്ട് ആയ വശങ്ങൾ. ഇവക്കെല്ലാം ശാസ്ത്രീയതയുടെ പൂർണ്ണ പിന്ബലമുണ്ട്. ലഭ്യമാകുന്ന കേസ് സ്റ്റുഡികളുമാണ് ഇവയെല്ലാം. തെളിയിക്കപ്പെട്ട, ലോകത്ത് പ്രാക്ടീസ് ചെയ്യപ്പെടുന്ന കാര്യങ്ങളാണ്. വെറും കോൺസെപ്റ്റ് മാത്രമല്ല.

മലയാളിയെപോലെ ബുദ്ധിസാമർഥ്യം ഉള്ള, സ്മാർട്ട് ആയ ഒരു വിഭാഗത്തിന്, ലോകത്തിലെ ഏത് കാര്യവും ആഴത്തിൽ പഠിച്ച് തീസിസ് ഉണ്ടാക്കുന്ന നമ്മൾക്ക് ഈ വിഷയം ഇപ്പോഴും അകന്നു നിലക്കുന്നു.
യുവാക്കൾ, പ്രത്യേകിച്ചും സ്റ്റാർട്ടപ്പുകളുമായി വരുന്നവർ കൂടുതൽ ശ്രദ്ധയോടെ ഇവയെ കാണേണ്ടതില്ലേ?

എന്തുചെയ്യാം പരുന്തുകളോടൊപ്പം പറക്കാൻ മോഹിക്കുന്ന നാം സമയം കളയുന്നത് താറാവുകൾക്കൊപ്പം നീന്തിത്തുടിക്കാനാണ്.

Leave a Comment

Your email address will not be published. Required fields are marked *