ബുദ്ധിയുടേയും അറിഞ്ഞുകൊണ്ട് ചെയ്യുന്ന
കോമാളിത്തത്തിന്റെയും സങ്കലനമായി കേരളം ബോബി ചെമ്മണ്ണൂരിനെ സ്വീകരിച്ചു കഴിഞ്ഞു.
മാനേജ്‌മന്റ് കുതുകികൾക്ക് ബോച്ചേയുടെ രീതികളെ ബെഞ്ച്മാർക് ചെയ്യാവുന്ന ഒരു Method ആയോ, ഒരു ബെസ്റ്റ് പ്രാക്ടീസ് ആയോ ഒരിക്കലും രേഖപ്പെടുത്താൻ കഴിയില്ല. കാരണം ബോച്ചേയുടെ രീതികൾ Method കൾ അല്ല മറിച്ച് Knack കൾ ആണ്! Knack കൾ ആർക്കും പഠിക്കാനോ പഠിപ്പിക്കാനോ കഴിയില്ല. അവയെല്ലാം അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന അനന്യമായ ആവിഷ്ക്കാരങ്ങളാണ്.
ഫുട്ബാളിൽ തിളങ്ങുന്ന കാലം വിട്ട് ചെറിയ ആരോഗ്യ പ്രശ്നങ്ങളും കൊച്ചു വിവാദങ്ങളുമൊക്കെയായി കഴിഞ്ഞുകൂടിയിരുന്ന ഫുട്ബോൾ രാജാവ് മറഡോണയെ കേരളത്തിൽ കൊണ്ടുവരികയും അതുവരെയില്ലാത്ത ഒരു പുതിയ excitement കേരളത്തിൽ ആളിപ്പടർത്തുകയും ചെയ്തതിലൂടെ ബോച്ചേ കാണിച്ച പബ്ലിസിറ്റി മികവ് ചെറുതല്ല. മാധ്യമങ്ങളിൽ അത് തരംഗമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ കേരളത്തിൽ വന്ന് ആ വാർത്തകൾ പകർത്തി. അവയിലൂടെ ബോച്ചേ തന്റെ ബിസിനസിന്റെ അംബാസിഡർ ആയി മറഡോണയെ അവരോധിച്ചു.
അതിനുശേഷം പതുക്കെ പതുക്കെ സ്വയം ഒരു ബ്രാൻഡും ബ്രാൻഡ് അംബാസ്സഡറും ആയി മാറിയിരുക്കുന്നു ഇപ്പോൾ അദ്ദേഹം. ഇന്ന് കേരളത്തിൽ എല്ലാവരും ശ്രദ്ധിക്കുന്ന, രസിക്കുന്ന, ട്രോളുന്ന ഒരു മീഡിയ സ്റ്റാർ ആയിരിക്കുന്നു ബോച്ചേ.!
ബോച്ചേയുടെ പോപ്പുലാരിറ്റിയും അദ്ദേഹം ഉണ്ടാക്കുന്ന ബഹളങ്ങളും അദ്ദേഹം കൊണ്ടുനടക്കുന്ന സംരംഭങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കുന്നത് കൗതുകമാണ്. കാരണം ആ ബിസിനസ്സുകളൊക്കെ വളരെ സീരീയസ് സ്വഭാവമുള്ളവയാണ്.
മറഡോണ എഫെക്ട് കൃത്യമായി സ്വന്തം ബിസിനസ്സ്ൽ ലിങ്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ പോപുലാരിറ്റി അതിന് സഹായകമാകുന്നോ? ഓർത്ത് നോക്കിയാൽ മറഡോണ വരവിന് ശേഷമായിരിക്കും കേരളം ബോച്ചേയെയും അദ്ദേഹത്തിന്റെ ബിസിനസ്സുകളെയും കൂടുതൽ ശ്രദ്ധിച്ചത്. കോടികണക്കിന് അഡ്വർടൈസിങ് റിസൽറ്റ് ആണ് ഈ പബ്ലിസിറ്റി കളിലൂടെ അദ്ദേഹം നേടിയത്.
നേരിയമട്ടിലുള്ള സന്തോഷ് പണ്ഡിറ്റ് എഫക്റ്റുകളും വികൃതികളും മേലും കീഴും നോക്കാതേയുള്ള റൊമാന്റിക് ഡയലോഗുകളും കൊണ്ട് ബോച്ചേ ആറാടുകയാണല്ലോ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബാംഗളൂർക്ക് ഗേൾഫ്രൻഡിനെ കാണാൻ കാറോടിച്ചു പോയത് കേരളം ഇപ്പോഴും ആഘോഷിച്ച് കഴിഞ്ഞിട്ടില്ല.
എന്ത് ട്രെൻന്റീ ഐറ്റം സോഷ്യൽ മീഡിയയിൽ വന്നാലും അതിന്റെ ബോച്ചേ വേർഷൻ ഇറങ്ങുമെന്ന പ്രതീക്ഷപോലുമുണ്ട് കേരളീയർക്ക്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും, സാഹസികതയുടെയും, എനർജിയുടെയും, സമ്പന്നതയുടെയും ആഡംബരത്തിന്റെയും ഒപ്പം എളിമയുടെയും സന്ദേശങ്ങൾ ചേർത്തുകെട്ടി ബുദ്ധിപരമായി അൽപ്പം കോമാളിത്തവും കലർത്തി ബോച്ചേ ആറാടുന്നു.
എന്തൊക്കെ ബിസിനസ് ഇനീസിയേഷനുകളാണ് മൂപ്പർ നടത്തുന്നത് എന്ന് മൂപ്പർക്ക് തന്നെ ബോധ്യമുണ്ടോ എന്തോ?
സുവർണ്ണ നിറത്തിലുള്ള റോൾസ് റോയ്‌സ്സിനുമുന്നിൽ വിജയ ചിഹ്നവും ഹൃദയ ചിഹ്നവും ഉയർത്തി കാണിക്കുന്ന ബോച്ചേ ഒരുപാടുപേരുടെ ശ്രദ്ധാ കേന്ദ്രവും ആരാധനാ ബിംബവുമാണ്.
എങ്കിലും ഒരു മുന്നറിയിപ്പുണ്ട്.!
ആരും അദ്ദേഹത്തെ അനുകരിക്കരുത്. ഒന്നാമത് നിങ്ങൾക്കത് സാധിക്കില്ല. ശ്രമിച്ചാൽ നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിവരും.! വലിയ വില.
കാരണം ബോച്ചെയുടെ വഴികൾ ബോച്ചെയുടെ മാത്രം വഴികളാണ്.