അതോടെ നിങ്ങളുടെ ബിസിനെസ്സ് വേറെ ലെവൽ ആകുന്നത് കാണാം.
നിങ്ങൾ ഏതുതരം ബിസിനസ്സ് ചെയ്യുന്നവർ ആണെങ്കിലും അതിൽ നിങ്ങൾ കസ്റ്റമേഴ്സ്സിന് ഒരു സർവീസ് അല്ലെങ്കിൽ ഒരു പ്രോഡക്ട് കൈമാറ്റം ചെയ്യുന്നുണ്ട്.
കസ്റ്റമറെ നേടിയെടുക്കുക, അവരെ തൃപ്തരാക്കി നിലനിർത്തുക, പുതിയ കസ്റ്റമേഴ്സിനെ അകർഷിച്ച് നമ്മിലേക്കടുപ്പിക്കുക ഇതൊക്കെ വിജയത്തിന്റെ അതി നിർണ്ണായകമായ കാര്യങ്ങളാണ്. അതാണ് മാർക്കറ്റിങ്ങിലെ കസ്റ്റമർ മാനേജ്മെൻറ്. വളരെ പ്രധാന്യമുള്ളതായതിനാൽ ഞങ്ങൾ ഈ വിഷയത്തിൽ ധാരാളം പോസ്റ്റുകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഈ പേജിന് ഒപ്പം ഉണ്ടാകുമല്ലോ.
ഡിലൈറ്റഡ് കസ്റ്റമർ:
നിങ്ങൾ അറിഞ്ഞിരിക്കേണ്ട പതിനഞ്ച് വസ്തുതകൾ.!
– – – – – – – – – – – – – – – – – –
1. നല്ലൊരു ഷോപ്പ് – എക്സ്പീരിയൻസ് ഉണ്ടാക്കാതെ, അല്ലെങ്കിൽ പ്രോഡക്ട് -എക്സ്പീരിയൻസ് ഉണ്ടാക്കാതെ, അല്ലെങ്കിൽ ബ്രാൻഡ് -എക്സ്പീരിയൻസ് ഉണ്ടാക്കാതെ ഒരിക്കലും ഒരു ഡിലൈറ്റഡ് കസ്റ്റമർ ജന്മമെടുക്കില്ല. അതിനാൽ ആ ദിശകളിൽ കാര്യമായി ചിന്തിക്കുക.
2. ഒരു ഡിലൈറ്റഡ് കസ്റ്റമർ സത്യത്തിൽ നിങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആയി ഫംങ്ഷൻ ചെയ്യും. ഒറ്റ പൈസ ചിലവില്ലാതെ.
3 . ഡിലൈറ്റഡ് കസ്റ്റമർ റീ പർച്ചേസ് നടത്തുന്നു. നിങ്ങളുമായി പലവിധ interactions നടത്തുന്നു. നിങ്ങൾക്ക് ഉപകാരരപ്രദമാകുന്ന ഫീഡ് ബാക്കുകൾ തരുന്നു. മറ്റുള്ളവരോട് നിങ്ങളുടെ പ്രോഡക്ട്നെപ്പറ്റിയും സർവ്വീസിനെപ്പറ്റിയും നിരന്തരം പറയുന്നു.
4 . നിങ്ങൾ ലക്ഷങ്ങൾ ചിലവിട്ട് നേടുന്ന വിശ്വാസ്യതയേക്കാളും ഇരട്ടി വിശ്വാസ്യത മറ്റൊരാളുടെ റെക്കമെന്റേഷണിലൂടെ കിട്ടുന്നു. ആ റെക്കമെന്റേഷൻ ഒരു ഡിലൈറ്റഡ് കസ്റ്റമർ അല്ലാതെ മാറ്റാരുചെയ്യും?
5. സാധാരണയായി കസ്റ്റമർക്ക് അവശ്യമുള്ളതും അറിയാത്തതുമായ കാര്യങ്ങൾ ഓഫർ ചെയ്യുക. അപ്രതീക്ഷിതമായി ഒരു wow ഫീൽ കിട്ടുന്ന എന്തെങ്കിലും നല്ലത് ചെയ്യുക. അപ്പോൾ സാധാരണ കസ്റ്റമറിലും ഡിലൈറ്റിങ്ങിന്റെ നാമ്പുകൾ പൊട്ടിമുളക്കും. അവരെ അറ്റന്റ് ചെയ്യുന്നു എന്ന് ബോധ്യം വരുംപോലെ ഒരു ഹായ് പറഞ്ഞാൽ തന്നെ ഏതു തിരക്കിലും അവർ കാത്തുനില്ക്കുകയും ഡിലൈറ്റിങ്ങിന്റെ ഒന്നാം ഘട്ടം പിന്നിടുകയും ചെയ്യും.
6. അണ്ടർ-പ്രോമിസും ഓവർ-ഡെലിവറിയുമാണ് തൃപ്തരായ കസ്റ്റമറെ സൃഷ്ടിക്കുവാനുള്ള എക്കാലത്തെയും എളുപ്പമാർഗ്ഗം. അതിന്റെ അടുത്ത ലെവൽ ആണ് ഡിലൈറ്റഡ് കസ്റ്റമർ. നിങ്ങൾ ഒന്നും പ്രോമിസ് ചെയ്യുന്നില്ലെങ്കിലും ജനങ്ങൾ ചിലത് പ്രതീഷിക്കുണ്ട് അതാണ് പബ്ലിക് കാണുന്ന നിങ്ങളുടെ പ്രൊമിസ്. അത് എന്താണെന്നുള്ള മിനിമം ക്യൂരിയോസിറ്റി നിങ്ങൾക്കുണ്ടാവണം. അതിനൊത്തു ഓവർ ഡെലിവറിയെ ട്യൂൺ ചെയ്തെടുക്കുക.
7. അതൃപ്തരായ കസ്റ്റമറേയും പരാതിക്കാരായ കസ്റ്റമറേയും ഒറ്റയടിക്ക് ഡിലൈറ്റഡ് ആക്കി മാറ്റാൻ കഴിയും നിങ്ങൾ അല്പം സ്മാർട്ട് ആണെങ്കിൽ.
അതൃപ്തരായ കസ്റ്റമർ ഒരു പരാതിയുമായി വന്നാൽ അവർക്ക് മുൻഗണന നല്കുകയും അവരുടെ പ്രശ്നം അവർ പ്രതീക്ഷിക്കുന്നതിലും നന്നായി സോൾവ് ചെയ്യുകയും ചെയ്താൽ അവർ ഡിലൈറ്റഡ് കസ്റ്റമർ ആയി മാറാതെ തരമില്ല.
8. നിങ്ങൾ ഒരു ഡിലൈറ്റഡ് കസ്റ്റമറെ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ 100 satisfied കസ്റ്റമർ ജന്മമെടുക്കുന്നുണ്ട്. 1000 പരാതിയില്ലാത്ത കസ്റ്റമർ സൃഷ്ടിക്കപ്പെടുന്നുണ്ട്. 500 അതൃപ്തരായ കസ്റ്റമർ ഉണ്ടാകേണ്ടിടത്ത് 50 പോലും ഉണ്ടാകുന്നില്ല എന്നും ഓർക്കുക.
9. ലാഭം, പോപ്പുലാരിറ്റി, കൂടുതൽ കസ്റ്റമർ ഇതെല്ലാം ഡിലൈറ്റഡ് കസ്റ്റമർ ആറ്റിട്യൂഡിന്റെ ബൈ പ്രോഡക്ടുൾ ആണ് എന്ന് മറക്കാതിരിക്കുക.
10. കസ്റ്റമറെ ആകെ സ്വീകരിച്ച് കുശലം പറഞ്ഞ് കൂടുതൽ കെയറിങ് നല്കുന്നത് ഒരുപാട് പേർക്ക് ശല്യമാണ് എന്നും മനസ്സിലാക്കുക. എല്ലാത്തിനും ഒരു സന്തുലനം നില നിർത്തുക.
11. പ്രോഡക്ട് വിൽക്കാനും, സർവീസ് വിൽക്കാനും, കൂടുതൽ ബിസിനസ്സ് ചെയ്യാനും, ലാഭമുണ്ടാക്കാനും മാത്രം ലക്ഷ്യമിട്ട് ഇരിക്കാതെ കസ്റ്റമറുടെ ഒരു പ്രോബ്ലം സോൾവ് ചെയ്യാൻ സഹായിച്ചു നോക്കൂ. സോൾവ് ആയാലും ഇല്ലെങ്കിലും, ചുമ്മാ തെറ്റി കയറി വന്ന കസ്റ്റമർ പോലും നിങ്ങളുടെ ആരാധകരായിമാറും.
12. കസ്റ്റമർ ആയി എത്തുന്നവർ എല്ലാവരും മനുഷ്യരാണ്. കസ്റ്റമർ ആയി കാണാതെ വ്യക്തികൾ ആയി അവരെ കാണാൻ തുടങ്ങിയാൽ ചെറിയ സമയത്തിനുള്ളിൽ ഡിലൈറ്റഡ് കസ്റ്റമർന്റെ എണ്ണം കൂടിവരുന്നത് കാണാം.
13. വിൽക്കുന്നതിന്റെ കാര്യങ്ങൾ മാത്രം, അതിന്റെ പ്രശ്നങ്ങൾ മാത്രം, അതിന്റെ സൗകര്യങ്ങൾ മാത്രം, ചിന്തിച്ചിരിക്കാതെ വാങ്ങുന്നവന്റെ കാര്യങ്ങളും, അതിന്റെ പ്രശ്നങ്ങളും, അതിന് കൊണ്ടുവരാവുന്ന സൗകര്യങ്ങളും നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ സംരംഭത്തിന്റെ ദിശ തന്നെ മാറി മറിയും.
14. ഒരു കസ്റ്റമർ ഒരു പരാതി പറഞ്ഞാൽ അത് നിങ്ങൾക്ക് കൂടുതൽ മെച്ചപ്പെടാൻ അവസരം കാട്ടിത്തരികയാണ് ചെയ്യുന്നത്. അവരെ കൊന്നു കൊലവിളിക്കുന്ന രീതികൾ മറന്ന് അവർക്ക് ഒരു സമ്മാനം നല്കുന്നതിനെ പറ്റി ചിന്തിക്കുക.
15. കുറച്ചുകൂടി ലാറ്ററൽ ആയി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമെങ്കിൽ “ഞങ്ങളിൽ നിങ്ങൾക്കുള്ള അഞ്ച് അതൃപ്തികൾ പറഞ്ഞുതരിക, സമ്മാനം നേടുക” എന്നൊരു പ്രഖ്യാപനം നടത്തുകയും അത് നടപ്പാക്കുകയം ചെയ്യുക.