യുദ്ധങ്ങൾ ജയിക്കുന്നത് ആയുധങ്ങൾകൊണ്ടല്ല; തന്ത്രങ്ങൾ കൊണ്ടാണ്.!

ഒരു മാർക്കറ്റ് ലീഡർക്ക് വേണ്ട സർവ്വ ആയുധങ്ങളും നിങ്ങൾക്കുണ്ട്. ഇല്ലെങ്കിൽത്തന്നെ നിങ്ങൾക്കവ സംഘടിപ്പിക്കാം. എന്നിട്ടുമെന്തേ നിങ്ങൾ ലീഡർ ആകുന്നില്ല. അതിന് നിങ്ങൾക്ക് ഇല്ലാത്തത് കൃത്യമായ തന്ത്രങ്ങളാണ്.

ആ തന്ത്രങ്ങൾക്കനുസൃതമായ ഇന്നൊവേഷനുകളും ഇഫക്ടിവ് കമ്മ്യൂണിക്കേഷനും ആണ് വേണ്ടത്. അതിലൂടെ വിശ്വാസ്യതയുടെ ഒരു പുതിയ ലയർ നിങ്ങളുടെ പുതിയ മൂല്യത്തിനു ചുറ്റിലുമായി രൂപം കൊള്ളും.

സത്യത്തിൽ നിങ്ങളുടെയത്രപോലും മെറിറ്റുകൾ ഇല്ലാത്തവരാണ് നിങ്ങളേക്കാൾ പോപ്പുലർ ആകുന്നതും മാർക്കറ്റ് ലീഡർ ആകുന്നതും.

ഫലവത്താകുന്ന തന്ത്രങ്ങൾ, അവയുടെ കൃത്യമായ എക്സിക്യൂഷൻ ഇവയെല്ലാം കൊണ്ടുവരണമെങ്കിൽ ചില ആറ്റിറ്റ്യൂടുകൾ നിങ്ങൾക്കുണ്ടാകണം. നൂറുകൊല്ലം പഴക്കമുള്ള രീതികളും പഴയകാല മൈൻഡ് സെറ്റുകളും കൊണ്ടുനടന്നാൽ ഇവയെല്ലാം അകന്നുതന്നെ നിൽക്കും.

ലോകം മാറി, രീതികൾ മാറി, മനുഷ്യർ മാറി, സമൂഹങ്ങളുടെ കാഴ്ചപ്പാടുകൾ മാറി. മത്സരങ്ങളുടെ രീതികളും അളവുകളും മാറി.

കയ്യിലുള്ള സ്വന്തം ഇടം സംരക്ഷിക്കാനും അതിനെ വികസിപ്പിക്കാനും ഒരു സ്ട്രാറ്റജി ഇല്ലെങ്കിൽ നിങ്ങൾ നിന്നനില്പിൽ തന്നെ പതുക്കെ ഇല്ലാതാകുമോ?

ചാൾസ് ഡാർവിൻ മറ്റൊരുതരത്തിൽ ഈ വസ്തുത പറയുന്നുണ്ട്. ഏറ്റവും ബുദ്ധിയുള്ള ജീവിയോ ഏറ്റവും ശക്തമായജീവിയോ അല്ല എപ്പോഴും അതിജീവിക്കുന്നത്. മാറ്റത്തിന്റെയൊപ്പം പ്രതികരിക്കുന്നവയാണ്.
Always be responsive to changes.!

Leave a Comment

Your email address will not be published. Required fields are marked *