സ്വപ്നമല്ലേ, ചുമ്മാ കാണാൻ ചിലവൊന്നുമില്ലല്ലോ എന്ന രീതിയല്ല പറഞ്ഞത്. മോട്ടിവേഷൻ പോയിന്റ് ഓഫ് വ്യൂവിലും അല്ല. മിനിമം 500 കോടിയുടെ ഗ്രോത്ത് പ്രൊഫൈൽ ആദ്യ ഘട്ടത്തിൽ തന്നെയുള്ള ഒരു കമ്പനിയെ മനസ്സിൽ സങ്കൽപ്പിച്ചെടുക്കാനാണ് പറയുന്നത്.
നിങ്ങൾക്ക് ഒരു വൺ ലൈനിൽ നിന്ന് അല്ലെങ്കിൽ ഒരു കോൺസെപ്റ്റിൽ നിന്ന് തുടങ്ങി ഒരു പ്രോജക്ടിന്റെ രൂപം വിശദാംശങ്ങളോടെ സങ്കല്പിച്ചെടുക്കാൻ മടിയോ പേടിയോ ഉണ്ടോ? ഉണ്ടെങ്കിൽ അത് ആ പ്രോജെക്ടിൽ ഉള്ള വിശ്വാസത്തിന്റെ കുറവുകൊണ്ടായിരിക്കില്ലേ? അങ്ങിനെ ചിന്തിക്കുന്ന ശീലമില്ലായ്മയുടെ കുറവുകൂടിയാണ്.
മനസ്സിൽ സങ്കല്പിച്ചെടുക്കാൻ പോലും കഴിയാത്തത് എങ്ങിനെ പ്രാവർത്തികമാക്കും? നിങ്ങൾക്ക് പോലും ഇല്ലാത്ത വിശ്വാസം മറ്റുള്ളവർക്ക് എങ്ങനെയുണ്ടാകും?
അങ്ങിനെ ചിന്തിച്ച് ശീലമില്ലാത്തതിന്റെ കുറവാണ്. അങ്ങിനെ ചിന്തിക്കുന്ന വിഷനറികൾ റോൾ മോഡൽ ആയി ഇല്ലാത്തതിന്റെ കുറവും കാരണമാണ്. വെറും ആഗ്രഹത്തെ വർക്കിങ്ങ് പദ്ധതിയാക്കി മാറ്റുന്ന ആദ്യ സ്റ്റെപ്പ് ആണ് ആ സങ്കൽപ്പം.
ഒരു വാർഡിലോ പഞ്ചായത്തിലോ ജില്ലയിലോ സംസ്ഥാനത്തോ മാത്രം ഒതുങ്ങുന്ന ഒരു കമ്പനി മാത്രമേ നിങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിയൂ എന്നുണ്ടോ? എന്തിനാ സാധ്യതകളെ ചുരുക്കി ചിന്തിക്കുന്നത്? തിങ്ക് ഗ്ലോബലി – ആക്ട് ലോക്കലി എന്നതായിക്കൂടെ പ്രമാണം?
നിങ്ങൾ ഒരു പ്രൊജക്റ്റ് ചിന്തിക്കുമ്പോൾ 500 കോടിയും ആയിരം കോടിയും അതുക്കുമേലേയും വികസിക്കാനുള്ള ഗ്രോത്ത് പൊട്ടൻഷ്യൽ അതിനുണ്ടോ എന്ന് പരിശോധിക്കണം. ഏതിലൊക്കെ അതുണ്ട് എന്ന് കണ്ടെത്താൻ പ്രയാസമാണ്. ഏതിലൊക്കെ അത് ഇല്ല എന്ന് പറയാനായിരിക്കും എളുപ്പം.
നല്ലൊരു ബിസിനസ് കോൺസെപ്റ്റ് ഒരു വർക്കിംഗ് മോഡൽ ആക്കി ഫങ്ക്ഷന് ചെയ്യിക്കാൻ കഴിയുമോയെന്ന് ബോധ്യമാവുമ്പോൾ ഒപ്പം അതിന്റെ ഗ്രോത്ത് പൊട്ടൻഷ്യലും തെളിഞ്ഞുവരും.
ഒട്ടുമിക്ക പ്രൊജെക്ടുകൾക്കും 500-1000 കോടിയല്ല, ഇൻഫിനിറ്റിവ് ഗ്രോത്ത് പൊട്ടൻഷ്യൽ ആണ് ഉള്ളത്. അത് റിയൽ എസ്റ്റേറ്റ്ലോ സോഫ്റ്റ് വെയർലോ, സ്വർണ്ണത്തിലോ മാത്രമല്ല. ഏതിലും സാധ്യമാണ്. ഫുഡ് ഇൻഡസ്ട്രിയിൽ, ഫാഷൻ മേഖലയിൽ, എഞ്ചിനീയറിംഗ് മേഖലയിൽ, ഹെൽത്ത് കെയറിൽ, ടൂറിസത്തിൽ, കൺസ്ട്രക്ഷനിൽ… എല്ലാം സാധ്യമാണ്.
‘ഡൈയിങ്’ ഇൻഡസ്ട്രിയാണോ ‘ഗ്രോവിങ്’ ഇൻഡസ്ട്രിയാണോ എന്നുമാത്രമാണ് മാനദണ്ഡം.
-വിഷൻ ഉണ്ടായിരിക്കുക.
-പ്രാക്ടിക്കൽ ലക്ഷ്യങ്ങൾ ഉണ്ടാവുക.
-പ്രഫഷണലാവുക.
– ക്രിയേറ്റീവ് ആകുക.
സ്ക്രാച്ചിൽ നിന്നും തുടങ്ങുന്നതിനു പകരം മറ്റ് പ്രൊജെക്റ്റുകൾ ഏറ്റെടുത്ത് കരുത്തോടെ മെച്ചപ്പെടുത്തുന്നതും ഒരു ക്രിയേറ്റീവ് ഓപ്ഷൻ ആണ്. കാലം കൊണ്ട് മാത്രം സിദ്ധിക്കുന്ന ചില മൂല്യങ്ങൾ അങ്ങിനെ സായത്തമാക്കാം.
സീറോയിൽ നിന്ന് ബിൽഡ് ചെയ്ത് ഒരു സ്റ്റേജിലെത്തുമ്പോൾ പല കാരണങ്ങളാൽ പലർക്കും അടിപതറാം. ഊർജ്ജം കുറയാം. ഇന്നോവേഷൻ ചിന്തയുടെ കുറവ് വരാം. അടുത്ത ഘട്ടത്തിലേക്കു കടക്കാനുള്ള പുതിയ ആയുധങ്ങളുടെ പരിചയക്കുറവ്, പുതിയ വെല്ലുവിളികൾ ഇവ കൊണ്ടൊക്കെ പലരും പകച്ചു പോയെന്നു വരാം. അതു വരെ എത്തിച്ച കാലിബർ പോര അതിന് തുടർ ഘട്ടങ്ങൾ താണ്ടാൻ.
ബ്രാൻ്റ് ന്യൂ വെഞ്ച്വറുകൾ രൂപപ്പെടുത്തി വിജയിപ്പിക്കുന്നതിനേക്കാളും സുരക്ഷിതമാണ് നിലവിൽ പകച്ചുപോയവയെ റിവൈവ് ചെയ്യുന്നത്.
ഓർക്കാനുള്ളത്: 500-1000 കോടിയുടെ ഒരു സ്വപ്ന പ്രോജക്റ്റ് മനസ്സിൽ ഒട്ടൊക്കെ വിശദാംശങ്ങളോടെ സങ്കൽപ്പിക്കാൻ കഴിയുന്നവർക്ക് പണം മാത്രമല്ല ഒന്നും തന്നെ തടസ്സമാകില്ല.