എന്നാൽ വില്യം ഹോർലിക്‌സ് എന്ന സംരംഭകനായിരുന്ന യുവ ഡയറി സയന്റിസ്റ്റിനെയാണ് ഞങ്ങൾ ഓർക്കുക.! ഒപ്പം അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസ് ഹോർലിക്‌സ്നേയും.
പ്രോഡക്റ്റ് കൻഡന്റും, ബ്രാൻഡ്/കോർപ്പറേറ്റ് ഇമേജുകളും, ബ്രാൻഡിംഗ് എലമെന്റുകളും, പാലിനെ പൊടിയാക്കുന്ന വിദ്യയും, പരസ്യ-കാമ്പയിനുകളും, കമ്മ്യൂണിക്കേഷനുകളും, പൊസിഷൻ തന്ത്രങ്ങളും, പ്രൈസിങ് സ്ട്രാറ്റജിയും, പ്രോഡക്ട് ഇന്നൊവേഷനുകളും ഒക്കെയായി, മീഡിയ ഉപയോഗങ്ങളും, പിആർഓ വർക്കുകളും, ഹെഡ്ലൈൻനുകളും, അപ്പീലുകളും, മോഡലുകളും, പരസ്യ ചിത്രങ്ങളും, ബ്രാൻഡ് എക്സ്റ്റൻഷൻ ഐഡിയകളും ഒക്കെയായി ഞങ്ങൾ അതിനെ ഡിസക്ട് ചെയ്യും.
ഒപ്പം കലാകാലങ്ങളിലായി പലപല പേരുകളിൽ, പല പല രുചികളിൽ, ചേരുവകളിൽ, മാർക്കറ്റിങ് തന്ത്രങ്ങളിൽ ഉയർന്നുവന്നിട്ടുള്ള എല്ലാതരം കോംപീറ്റിങ് ബ്രാൻഡുകളെയും ഞങ്ങൾ ഇഴകീറി പരിശോധിക്കും. അവരുടെ ശക്തിയും, ആ ശക്തികളെ നേരിടുന്ന രീതികളും ഞങ്ങൾ നിരീക്ഷിക്കും.
എന്നിട്ട് ഈ എലമെന്റുകൾ ഓരോന്നിനെയും കൃത്യമായി പഠിക്കുമ്പോൾ ഒരു ലോക ബ്രാൻഡിന്റെ വിജയ-ജാതകം തെളിയുന്നത് കണ്ടെത്തും.
മറ്റേതൊരു ബിഗ് കേസ് സ്റ്റഡിയും പോലെ, ലോകോത്തര ബിസിനസ് തിങ്കേഴ്‌സും, മാർക്കറ്റിംഗ് ജീനിയസ്സുകളും, കമ്മ്യൂണിക്കേഷൻ മെഗാ സ്റ്റാറുകളും മുന്നോട്ടു വച്ച പ്രിൻസിപ്പിൾസും തിയറികളും ഫാക്ടുകളും കൃത്യമായി സംയോജിക്കുമ്പോൾ വിജയങ്ങൾ പിറക്കുമെന്നത് വീണ്ടും വീണ്ടും ബോധ്യപ്പെടും.
അതിൽനിന്നും എടുക്കാവുന്നവയെല്ലാം എടുത്ത് , ബെഞ്ച്മാർക്ക് ചെയ്യാവുന്നവയെ ബെഞ്ച്മാർക്ക് ചെയ്ത്, നമ്മുടെ കാലാവസ്ഥയിൽ അവയെ മോഡിഫൈ ചെയ്ത്, പ്രയോഗിക്കാവുന്ന ആഗ്നേയാസ്ത്രങ്ങളും,ഗാന്ധർവ ചാപങ്ങളും സൃഷ്ടിക്കും. വിപണിയിലെ ഏത് ആക്രമണവും നേരിടാൻ അതുകൊണ്ടുതന്നെ ആയുധങ്ങളും അവയുടെ പ്രയോഗതന്ത്രങ്ങളും അന്വേഷിച്ച് നടക്കേണ്ടതില്ല.
കേരളത്തിൽ ഇതൊന്നുമറിയാതെ നാം വീണ്ടും വീണ്ടും ‘ചക്രം’ കണ്ടുപിടിക്കാൻ സമയവും, അധ്വാനവും, ചിലവിടുന്നു. എന്നിട്ട് അൽപ്പ-വിജയങ്ങളിൽ അഹന്ത കാണിക്കുന്നു.
ക്രൈസിസുകൾ വന്നാൽ പതറി പതുങ്ങിയൊതുങ്ങും. പിന്നെ കുറ്റപ്പെടുത്തലുകൾ പഴിചാരലുകൾ നിസ്സഹായതകൾ.! ‘പണം മാത്രമാണ് പ്രശ്നം, അതുണ്ടായിരുന്നെങ്കിൽ ഞങ്ങൾ തകർത്തേനേ’ എന്ന് മേനിപറയുകയും ചെയ്യും.
( പണം ആവശ്യമാണ്, സംശയമില്ല. പക്ഷേ അതുമാത്രം കൊണ്ട് എന്ത് ആകാൻ? പണമില്ലാത്തത് കൊണ്ടല്ല ഒരുപാട് സംരംഭങ്ങൾ പരാജയപ്പെട്ടിരിക്കുന്നത് എന്നത് മറക്കരുത്. )
ഈ സിദ്ധാന്തങ്ങളും, തത്വങ്ങളും, തിയറികളും, വസ്തുതകളും, ബോധ്യങ്ങളും ഒക്കെ ഇവിടെ ഈ ലോകത്ത് സജീവമായി നിലനിൽപ്പുണ്ട്. അവയെ ഉപയോഗപ്പെടുത്താൻ വേണ്ട അഭിരുചി ഉണ്ടായാൽ മതി.
അതില്ലാത്തവർക്ക് മാർക്കറ്റിങ്ങും ബ്രാന്റിങും ഭാഗ്യം മാത്രം തുണക്കുന്ന, എപ്പോൾ വേണമെങ്കിലും താഴെ വീഴുന്ന ഞാണിൻമേൽ കളി മാത്രം.!