തുണിക്കടക്കും ജ്വല്ലറിക്കും മാത്രം പരസ്യം മതിയോ?

ഒരു തുണിക്കടയുടെ പരസ്യം, അതിന്റെ ബ്രാന്റ്, മെസ്സേജ്, ഇമേജ് , കാമ്പയിൻ, പൊസിഷൻ, ഫോട്ടോഷൂട്ട് എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ തല കുലുക്കി സമ്മതിക്കും. കസ്റ്റമർ റിസേർച്, മാർക്കറ്റ് സ്റ്റഡി എന്നൊക്കെ കേട്ടാലും നിങ്ങൾ ഓക്കേ ആയിരിക്കും. ഇതൊക്കെ ഒരു ജ്വല്ലറിയുടെ കാര്യത്തിലാണെങ്കിലും നിങ്ങൾക്ക് ഒരു പ്രശ്നവും തോന്നില്ല. ഒരു ഫെയർനെസ് ക്രീം അല്ലെങ്കിൽ ഒരു ബാത്ത് സോപ്പ് ഇവയുടെ കാര്യത്തിലായാലും നിങ്ങൾക്ക് ദഹിക്കാൻ പ്രശ്നമുണ്ടാകില്ല.

എന്നാൽ ഇത് ഒരു കരിങ്കൽ ക്വാറിയുടെ കാര്യത്തിലായാലോ.? ഒരു കക്കൂസ് ടാങ്ക്ന്റെ കാര്യത്തിലായാലോ? അതുമല്ലെങ്കിൽ ഒരു റോഡ് റോളർ സർവീസ് ന്റെയോ, വൃക്ഷതൈകളുടെ കാര്യത്തിലായാലോ, കന്നുകാലി ചാണകം വിൽക്കുന്ന കാര്യത്തിലോ, തെങ്ങുകയറ്റത്തിന്റേയോ, വിറകു വെട്ടുന്ന സർവീസിന്റെയോ, തുണികഴുകൾ സർവീസിന്റെയോ, കക്കൂസ് മാലിന്യം നീക്കുന്ന സർവീസിന്റെയോ കാര്യത്തിൽ ആണെങ്കിലോ നിങ്ങൾക്ക് ചിലപ്പോൾ ചിരിവരുമായിരിക്കും.

എന്നാൽ ലോകത്ത് മനുഷ്യൻ വാങ്ങുന്ന സകല പ്രോഡക്റ്റുകൾക്കും സർവീസുകൾക്കും ഇതിന്റെയൊക്കെ ആവശ്യം വരുന്നുണ്ട്. അവയുടെ മാർക്കറ്റിങ്ങിൽ ഈ സങ്കേതങ്ങൾ ഉപയോഗിക്കാനുള്ള അഭിരുചി നിങ്ങൾക്ക് ഉണ്ടോ ഇല്ലയോ എന്നതാണ് കാര്യം. നിങ്ങൾക്ക് ആലോചിച്ചാൽ ഒരു പിടിയും കിട്ടില്ല. പക്ഷേ പ്രഫഷണലുകൾക്ക് അതിന് കഴിയും.

മേൽപ്പറഞ്ഞതുപോലുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നവർ അവ പ്രമോട്ട് ചെയ്യാൻ ഉറപ്പിച്ച് ഇറങ്ങിയാൽ ഈ കാര്യങ്ങളൊക്കെ അവരുടെ ഉപകരണങ്ങൾ ആയിമാറും. അതിലൂടെ അവരുടെ ഇടയിൽ അവർ മാത്രം അറിയപ്പെടാൻ തുടങ്ങും. അവർ നല്ല നിലവാരമെന്ന് ജനങ്ങൾക്കിടയിൽ തോന്നലുണ്ടാക്കുകയും ചെയ്യും. അവരുടെ മേഖലയിൽ അവർ അജയ്യരായി വളരുകയും ചെയ്യും. അവർക്ക് ഫോട്ടോഷൂട്ടും മാർക്കറ്റ് റിസർച്ചും ആവശ്യം പോലെ ഉപയോഗപ്പെടുകയും ചെയ്യും.

ഡ്രസ്സ് വാങ്ങലും, സ്വർണ്ണം വാങ്ങലും മാത്രമല്ലലോ കാര്യങ്ങൾ. അതിനേക്കാൾ ഒരുപാട് ആവശ്യങ്ങൾക്ക് നിങ്ങൾ നിരന്തരം ഉല്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നുണ്ട്. എവിടെ ഒരു ‘വാങ്ങൽ’ നടക്കുന്നുണ്ടോ അവിടെയൊക്കെ ഒരു ‘ചോയ്സ്’ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പോൾ ഒരാളുടെ തലയിൽ കയറേണ്ടതിന്റെയും, അയാളിൽ ‘ഫെമിലിയർ’ ആകേണ്ടതിന്റെയും ചോയ്സ് ലിസ്റ്റിൽ ആദ്യത്തേതാകുന്നതിന്റെയും ആവശ്യം ഉടലെടുക്കുന്നു. അവയാലാണ് നിങ്ങളിൽ ‘പ്രിഫറന്സുകൾ’ രൂപപ്പെടുന്നത്. ഇവകൾകൊണ്ടാണ് കസ്റ്റമർ ഒരു പ്രത്യേക ബ്രാൻഡ് ഉൽപ്പന്നമോ സേവനമോ വാങ്ങാൻ തീരുമാനിക്കുന്നത്.

ഈ തീരുമാനിക്കലിനെയാണ് മാർക്കറ്റിംഗിൽ ‘പ്രീ സെല്ലിങ്’ എന്നുപറയുന്നത്. മനസ്സുകൊണ്ട് നിങ്ങൾ വാങ്ങിക്കഴിയുന്നു. ഇനി ഫിസിക്കലായി ‘വാങ്ങൽ’ എന്ന എക്സിക്യൂഷൻ മാത്രം ബാക്കി. ‘ആ സിനിമ കാണണം’, ‘ആ ടീവി വാങ്ങണം’, ‘ആ പുസ്തകം വാങ്ങണം’ ‘ആ ക്രീം ഒന്നുപരീക്ഷിക്കണം’, ‘ആ ആശുപത്രിയിൽ ഒന്ന് പോകണം’, ‘ആ ടയർ ആണ് ഇനി മാറുക’ ‘ആ എണ്ണവാങ്ങി തേച്ചുനോക്കണം’ എന്നൊക്കെ തീരുമാനമെടുപ്പിക്കുന്ന മാർക്കറ്റിങ്ങിന്റെ ടൂൾസ് ആണ് മേൽപ്പറഞ്ഞവയെല്ലാം. അത് ജുവല്ലറി പോലെ ഗ്ലാമർ ഉള്ള ബിസിനസ്സുകൾക്ക് മാത്രമുള്ളതല്ല.

ആ സങ്കേതങ്ങൾ ഉപയോഗിക്കാൻ ലാർജ്ജ് സ്കെയിലിൽ ബിസിനെസ്സ് തന്നെ വേണമെന്നുമില്ല. ‘കക്കൂസ് മാലിന്യം’ നീക്കൽ ഒരു estlablished ബിസിനസ്സ് ആണ് ഇന്ന്. അയ്യേ, മോശം എന്നുണ്ടോ? പത്രങ്ങളുടെ ക്ലാസ്സിഫൈഡ് നിത്യം ഒന്ന് നോക്കൂ. എത്ര പേര് ആ ബിസിനസ്സിൽ നിത്യവും പരസ്യം കൊടുക്കുന്നുണ്ട് എന്ന് നോക്കിയാൽ അതിന്റെ എണ്ണം കണ്ട് നിങ്ങൾ അത്ഭുതപ്പെടും. ഇനി അതിന്റെ ചിലവ് എത്രയെന്ന് പത്രമാപ്പീസിൽ ഒന്ന് തിരക്കിനോക്ക്. പാവത്താന്മാരെപോലെ ക്ലാസ്സിഫൈഡിൽ കാണുന്ന ഇവയുടെ ഒരു മാസത്തെ സ്പെൻഡിങ് കണ്ട് നിങ്ങൾ അന്തംവിടും. കമ്മ്യൂണിക്കേഷൻ എന്ന പരസ്യത്തിന്റെ ബേസിക് ഫങ്ക്ഷൻ ഇകാര്യത്തിൽ സംഭവിക്കുകയാണ്.

ഇതുപോലൊരു സർവീസിന് പരസ്യം പ്രയോജനപ്പെടുത്താൻ ബുദ്ധി പ്രവർത്തിപ്പിക്കുമ്പോൾ മറ്റനേകം മേഖലയിൽ ഉള്ളവർ പരസ്യങ്ങളെ പുച്ഛിച്ചുതള്ളി മേലോട്ടും നോക്കിയിരിപ്പാണ്. കക്കൂസ് വൃത്തിയാക്കലിലും ഡയമണ്ട് നെക്ലേസ് വിൽക്കുന്നതിലും ഒരേ കാര്യം ആണ് സംഭവിക്കുന്നത് . പ്രോഡക്റ്റ് -കസ്റ്റമർ -അവരെ ലിങ്ക് ചെയ്യാൻ കമ്മ്യൂണിക്കേഷൻ .!!

ഒരു പ്രോഡക്ട്നേയോ സർവ്വീസിനെയോ അവയുടെ കസ്റ്റമറെ ലിങ്ക് ചെയ്യിക്കാൻ ഇത്തരം ഉപകരണങ്ങൾ ആർക്കും ഉപയോഗിക്കാം.

ഉജാലക്കാർ മുഷിഞ്ഞ തുണികൾ അലക്കി കൊടുക്കുന്ന ഒരു സർവീസ് ആലോചിച്ചിരുന്നല്ലോ. എല്ലായിടത്തും കളക്ഷൻ സെൻറർകളും ഡെലിവറി സിസ്റ്റെവും ഒക്കെയായി. അവർ അത് പോപ്പുലർ ആക്കാൻ പരസ്യങ്ങളും, ബ്രാൻഡും, ബ്രാൻഡ് ആട്രിബ്യൂറ്റ്സും, കൊണ്ടുവരില്ലേ. അപ്പോൾ ഒരു പോരായ്മയും ആർക്കും തോന്നില്ലല്ലോ.

എല്ലാ ബിൽഡിങ് പ്രോഡക്ട്ഉം ബ്രാൻഡ്ചെയ്യുന്നു. മെഗാ സിമന്റ് ബ്രാൻഡുകൾ നമുക്ക് സുപരിചിതമാണ്. അപ്പോൾ ഒരു പ്രത്യേക ‘ക്വാറി’ ഒന്ന് ബ്രാൻഡ് ചെയ്യുകയും ഒരു സെറ്റ് ഓഫ് സ്റ്റാൻഡർട്സ് മുന്നോട്ട് വച്ച് പരസ്യങ്ങൾ ചെയ്താൽ നിങ്ങൾ അവരെ മാത്രം അറിയും. നിങ്ങളുടെ തലയിൽ അവർ മാത്രമേ കയറികൂടൂ. പ്രോംപ്റ്റ് ടെലിവറി, കൃത്യമായ അളവ്, ഇതൊക്കെ വെളിപ്പെടുത്തി അവർക്കും വിശ്വാസത്തിന്റെ ഒരു ലയർ ഉണ്ടാക്കികൂടെ? (ജുവലറികളുടെ പ്രൈസ് ടാഗ് പോലെ).

ഇങ്ങിനെയൊക്കെയാണ് ബ്രാൻഡുകളും കമ്മ്യൂണിക്കേഷനും ഉപയോഗപ്പെടുത്തേണ്ടത്. നിങ്ങൾ ഏത് ബിസിനസ്സിൽ ആയാലും അതിൽ ഒരു പ്രമോഷൻ പോസ്സിബിലിറ്റി മറഞ്ഞിരിപ്പുണ്ട്. കമ്മ്യുണിക്കേഷൻ സാധ്യത ഉപയോഗപ്പെടുത്താനായുണ്ട്.
എങ്ങിനെ മാർക്കറ്റ് ചെയ്യാം എന്ന് ചിന്തിക്കുമ്പോൾ ഇതാണ് ആദ്യം അറിയേണ്ടത്. നിങ്ങൾ അറിയുന്നില്ലെങ്കിൽ നിങ്ങളുടെ കോംപീറ്റീറ്റർ ഇവ അറിയും.

പക്ഷേ നിങ്ങൾ ഇവയെല്ലാം സ്വയം ചെയ്യാൻ ശ്രമിച്ചാൽ 8 നിലയിൽ പൊട്ടും. അവയ്ക്ക് പ്രഫഷണൽസ് തന്നെ വേണം. കാരണം ഇതൊന്നും ചുമ്മാ തോന്നുന്ന തോന്നലുകൾ വച്ച് ചെയ്യാവുന്ന കാര്യങ്ങളല്ല. ഇതെല്ലാം കോമ്പറ്റിഷനും മുകളിൽ നിങ്ങളെ എത്തിക്കുന്ന വിഷയമാണ്. വിജയിക്കാൻ മാത്രമുള്ളതല്ല. എതിരാളിയുടെ ഭാവി പോലും നിശ്ചയിക്കാനുള്ള പോസിഷനിലേക്കുള്ള എൻട്രിക്ക് വേണ്ടിയുള്ളതാണ്. പക്ഷേ നമ്മുടെ മല്ലൂ സംരംഭങ്ങൾക്ക് അടുത്ത നൂറ്റാണ്ടിലെങ്കിലും ഈ അവബോധം ഉണ്ടായാൽ മതിയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *