ലോകത്തിന്റെ സേഫ്റ്റി കാറിന് ചാലക്കുടിയിൽ ഇതെന്തുപറ്റി?

ആയിരമായിരം കാറുകൾ ലോകത്തുണ്ടെങ്കിലും ‘സേഫ്റ്റി കാർ’ എന്ന കിരീടം തലയിൽ ചൂടിയ ബ്രാൻഡ് ആണ് വോൾവോ.! ആ വോൾവോയുടെ ഒരു കാറാണ് ഓടികൊണ്ടിരിക്കുമ്പോൾ നമ്മുടെ ചാലക്കുടിയിൽ കത്തിയമർന്നത്. (മനോരമ വാർത്ത-29-11-2022)

പ്രസിദ്ധമായ സ്വീഡിഷ് എൻജിനിയറിങ്ങും, പ്രൊഡക്ഷനിൽ വോൾവോ അവലംബിക്കുന്ന കടുത്ത നിർകർഷകളും, സേഫ്റ്റിക്ക് വേണ്ടി അവർ കൊണ്ടുവന്ന ഇന്നൊവേഷനുകളും കൊണ്ട് ലോകത്തിന്റെ ഓമനയായ ഈ ബ്രാൻഡിന്റെ ഈ ദുര്യോഗം കടുത്ത വോൾവോ ആരാധകരായ ഞങ്ങളെപ്പോലെ കോടിക്കണക്കിന് മനുഷ്യരിൽ ചെറിയതല്ലാത്ത പ്രയാസം ഉണ്ടാക്കുന്നുണ്ട്.

ചാലക്കുടിയിലെ ഈ അപകട വാർത്ത ലോകത്തുള്ള സകല കാർ നിർമ്മാതാക്കളും ശ്രദ്ധിക്കും എന്നതിൽ ഒരു സംശയവുമില്ല. കാർ മേക്കിങ്ന്റെ ലോക തലസ്ഥാനമായ ഡിട്രോയിറ്റിൽ ഇതൊരു സെൻസേഷണൽ വാർത്ത തന്നെയായിരിക്കും. കാരണം പ്രതിസ്ഥാനത്ത് ഉള്ളത് സാക്ഷാൽ വോൾവോയാണ്.

മുൻപൊരിക്കൽ ടൊയോട്ട ഫോർച്യൂണർ അപകടത്തിൽ പെട്ടപ്പോൾ എയർ ബാഗുകൾ പ്രവർത്തിച്ചില്ല എന്നത് വലിയ വാർത്തയും കേസും ആയിരുന്നു. ഓടിക്കൊണ്ടിരിക്കുമ്പോൾ നാനോ കാർ കത്തിയത് അന്ധാളിപ്പിലേറെ ചിരിയാണ് പലരിലും ഉയർത്തിയത്. അതുപോലെയൊന്നുമല്ല കാര്യം വോൾവോയിൽ വന്നെത്തുമ്പോൾ?

ലോകത്ത് ലക്ഷക്കണക്കിന് മെർസിഡെസ്സുകളും ടൊയോട്ടകളും, ബിഎംഡബ്ല്യുകളും, പോഷെകളും, ഹോണ്ടകളും, നിസ്സാനുകളും, gm കളും, ടെസ്ലകളും, ടാറ്റകളും, ഫോക്സ് വാഗനുകളും ഓടികൊണ്ടിരിക്കുമ്പോഴും ‘സേഫ്റ്റി ഇന്നോവേഷനുകൾക്ക് തുടക്കക്കാർ’ എന്ന് കമ്പനിയുടെ തുടക്കം മുതൽ സൽപ്പേര് കേൾപ്പിച്ചിരുന്ന, ‘സേഫ്റ്റി കാർ’ എന്ന പരിഗണന കിട്ടിയ ഒരു ബ്രാന്റിനാണ് ഇത് സംഭവിച്ചത്.!

വോൾവോയുടെ സേഫ്റ്റി വീരഗാഥകൾ നമുക്കൊന്നു ഓടിച്ചു നോക്കാം. (അപൂർണ്ണമാണ് ലിസ്റ്റ് )

1.
1959 ൽ വോൾവോ അവതരിപ്പിച്ച Three-point-Safety belt ഇന്നും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ചുകൊണ്ടിരിക്കുന്നു. മുഴുവനായും പേറ്റന്റ് ചെയ്യപ്പെട്ടിരുന്ന ഈ ടെക്നോളജി മാനവരാശിക്കുവേണ്ടി അവർ പിന്നീട് പൂർണ്ണമായും ഉദാരമാക്കി. അതിനാലാണ് അത് എല്ലാ കാറിലും സാധ്യമായത്
2.
1972 ലെ Rearward-facing child seat. ഇത് പൂർണ്ണമായും കുട്ടികളുടെ സേഫ്റ്റി ഉറപ്പാക്കി. അതുപോലെ 1978 ലെ Booster കുഷൻ കൂടുതൽ പ്രൊട്ടക്ഷനും കംഫർട്ടും ഉറപ്പാക്കി.
3.
1985 – Anti-lock braking system (ABS) പെട്ടെന്നുള്ള ബ്രേക്കിങ്ങിന്റെ ഇംപാക്ട് കുറയ്ക്കാനും നിരങ്ങുന്നതും മറിയുന്നതും ഒരു പരിധിവരെ ഒഴിവാക്കാൻ കഴിഞ്ഞു.
4.
1991 ൽ അവതരിപ്പിച്ച സൈഡ് Impact പ്രൊട്ടക്ഷൻ സിസ്റ്റം ഇന്നും മനുഷ്യരുടെ സുരക്ഷിത യാത്രക്ക് വഴിയൊരുക്കുന്നു.
5.
1996 – Front Underrun Protection System (FUPS)
ട്രക്കുകൾ കാറുകളുമായി കൂട്ടിയിടുക്കുമ്പോൾ ഉണ്ടാകുന്ന ‘മൂർച്ച’ കുറയ്ക്കാൻ സഹായിക്കുന്നു.
6.
1998 ലെ Inflatable curtain അപകടങ്ങളിലെ പലവിധത്തിലുള്ള പരിക്കുകൾ കുറയ്ക്കാൻ സഹായിച്ചു
7.
2002 ലെ Roll-Over Protection System (ROPS)
കാറുകൾ പലവട്ടം കരണം മറിഞ്ഞാലും യാത്രക്കാർക്ക്‌ സുരക്ഷിതമാകാൻ വഴിയൊരുക്കി.
8.
2003 ലെ Blind Spot Information System (BLIS).
ഏതു കാമറയിലും മിററുകളിലും വന്നെത്താത്ത ബ്ലൈൻഡ് സ്പോട്ടുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും നാമമാത്രമാക്കാൻ സഹായിക്കുന്നു.
9
2005 – Alcolock. ആൽക്കഹോൾ ഡിറ്റക്റ്റിങ് സിസ്റ്റം വികസിപ്പിച്ച് മദ്യപിച്ച ഡ്രൈവർമാരെ തരിച്ചറിയാൻ സഹായിച്ചു.
10
2008 ലെ ‘സിറ്റി safty സിസ്റ്റം’ 30 km വേഗതയിൽ പോകുമ്പോഴും പുറകിൽ നിന്നുള്ള ഇടികൾ ഓട്ടോമാറ്റിക് ക്വിക് breaking കൊണ്ട് ഒഴിവാക്കാൻ കഴിയുന്നു.
11
2008 – Driver Alert Support. ഉറങ്ങിപോകുന്ന ഡ്രൈവർ മാരേയും അശ്രദ്ധരായ ഡ്രൈവർ മാരേയും തിരിച്ചറിഞ്ഞ് വാണിങ് നല്കുന്ന സിസ്റ്റം വികസിപ്പിച്ചു
12
2010 – കാൽനടക്കാർ മുന്നിൽ വന്നാൽ ഉടൻ ഫുൾ ഓട്ടോ ബ്രേക്ക് ആകുന്ന Pedestrian detection with full auto brake രക്ഷിച്ചെടുത്ത ജീവനുകൾ നിരവധിയാണ്.
13
2014 – അപകടം പറ്റി മറിഞ്ഞ് പോയി കിടക്കുമ്പോൾ സീറ്റിൽ ലോഡ് ആയിരിക്കുന്ന വലിവിനെയും സ്ട്രെസ്സ്നേയും തനിയെ റിലീസ് ചെയ്ത് ശരരീരത്തിന് റിലീഫ് തരുന്ന Run-off road protection സർവ്വ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരാശിക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
14
ഇങ്ങിനെ തുടർന്ന് 2020 ലെ സ്പീഡ് ക്യാപ് വരെ സേഫ്റ്റിയിൽ അവർ നടത്തിയ ഇന്നൊവേഷനുകൾ ചില്ലറയൊന്നുമല്ല.

ഇത്രയൊക്കെ സേഫ്റ്റി ഫീച്ചറുകൾ സംഭാവന നല്കി കോടിക്കണക്കിന് മനുഷ്യ ജീവനുകൾ സുരക്ഷിതരാക്കിയവരെ ഈ ഒരൊറ്റ തീ പിടുത്തത്താൽ തള്ളിപ്പറയുന്നത് വലിയ നന്ദി കേടാണ്.

പുറകിലേക്ക് ഒരേപോലെ നീങ്ങുന്ന രണ്ടു കൂറ്റൻ വോൾവോ ട്രക്കുകളിൽ ഓരോ കാലുകൾ ചവുട്ടി നിന്ന് ഹോളിവുഡ് താരം വാൻ ഡാം നടത്തുന്ന ഡെമോൺസ്റ്ററേഷൻ സവാരി നമ്മേ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കും. വാഹനത്തിന്റെ സ്റ്റെബിലിറ്റിയും, കണ്ട്രോളും, വിശ്വാസവും ഈ വീഡിയോ എടുത്തുകാണിക്കുന്നു. പതുക്കെ പരസ്പരം അകന്ന് താരത്തിന്റെ കാലുകൾ ഹൊറിസോണ്ടലായി നിർത്തികൊണ്ട് പുറകോട്ടുപോയ്കൊണ്ടിരുന്നത് നാം വീർപ്പടക്കിയാണ് കാണുക. അതൊരു സ്റ്റുഡിയോ ടെക്നിക്കോ എഡിറ്റിംഗ് കൗശലമോ അല്ല.

അന്നും ഇന്നും ലോകത്തിന്റെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബോൾ ബെയറിങ് എന്ന വിപ്ലവം അവതരിപ്പിച്ച് മേക്കിങ്ങിൽ ഇന്നും അതിന്റെ ലീഡർഷിപ്പിൽ തുടരുന്ന SKF എന്ന സ്വീഡിഷ് അത്ഭുതത്തിന്റെ മഹത്തായ വിജയത്തെ തുടർന്ന് കമ്പനി ആരംഭിച്ച വോൾവോ വാഹന നിർമ്മാണം ലോകത്ത് മുഴുവൻ ആരാധകരെ സൃഷ്ടിച്ച് മുന്നേറുകതന്നെയാണ്.

ഇതുവരെ മെക്കാനിക്കൽ ഇംപാക്ട് കളിലാണ് വോൾവോ ശ്രദ്ധിച്ചിരുന്നത്. ചാലക്കുടിയിലെ ഈ അപകടം ആ കമ്പനിയെ ഒന്ന് പിടിച്ചുലക്കും എന്നകാര്യത്തിൽ ഒരു സംശയവുമില്ല. ആ കുലുക്കം നാളെ ഇത്തരത്തിലുള്ള കാര്യങ്ങളിലും പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിന് അവർക്ക് വഴിവയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *