അതിലെ തന്ത്രങ്ങൾ , പാഠങ്ങൾ, മോട്ടിവേഷനുകൾ, ഇന്നൊവേഷനുകൾ ഇന്നും കേരളത്തിലെ ഓൺട്രപ്രേണർ ലോകത്തിന് മഹത്തായ മാതൃകയാണ്.
അവർക്ക് തെറ്റുകൾ പറ്റിപോയി. എങ്കിലും ഇരുപതിലധികം വർഷം മുൻപ് അവർ ഉണ്ടാക്കിയ തരംഗങ്ങളാണ് ഇന്നും പല വേർഷനിൽ ഇവിടെ തങ്ങി പ്രതിദ്വനിക്കുന്നത്.
കല്യാണ വസ്ത്രങ്ങൾക്ക് കോയമ്പത്തൂരിലേക്ക് പോയിരുന്ന ഒരു വലിയ ക്ലാസ്സിനെ ഒറ്റയടിക്ക് ഇവിടെ പിടിച്ചു നിർത്തി നല്കിയ ഷോപ്പിങ് അനുഭവവും ബ്രാൻഡ് അനുഭവവും അന്നിവിടെ ആർക്കും കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.
ഇന്നത്തെ പല ഹീറോകളും വൃത്തികെട്ട പരസ്യങ്ങളും, ദരിദ്രമായ ബ്രാൻഡ് ഇമേജുമായി നിലനിന്ന ഒരു കാലം ……………. !
കേരളത്തിലെ അഴകാർന്നൊരു ബിസിനസ്സ് titanic ആയിരുന്നു അത്. നമുക്കതിലെ യാത്രക്കാരെയും ശിൽപ്പികളെയും കണ്ടെടുക്കാൻ ശ്രമിക്കാം.
അവയിലെ നല്ല പാഠങ്ങൾ വേർത്തിരിക്കാം. അത് സൃഷ്ടിച്ചെടുത്ത അനുഭവഗുരുക്കളെ വീണ്ടും കണ്ടുമുട്ടാം.