മിഡിൽമാൻ എന്താണ് ഓൺട്രപ്രണർ കമ്മ്യൂ ണിറ്റിയോട് സംവദിക്കുന്നത്?
‘എങ്ങിനെ നിർമ്മിക്കാം’ എന്നല്ല സംരംഭകൻ ഇനി ചിന്തിക്കേണ്ടത്. ‘എങ്ങിനെ മാർക്കറ്റ് ചെയ്യാം’ എന്നാണ്. പ്രൊജക്റ്റ് ഏതുമാകട്ടെ, നിങ്ങൾക്ക് മാർക്കറ്റ് ചെയ്യാനുള്ള ശേഷിയാണ് നിങ്ങളുടെ വിജയവും പരാജയവും തീരുമാനിക്കുന്നത്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചും നമ്മുടെ മലയാളി കമ്മ്യൂണിറ്റി തികഞ്ഞ അലംഭാവത്തിലാണ് എന്ന് പറയാതെ വയ്യ.
അതുകൊണ്ടുതന്നെ എടുത്തുപറയത്തക്ക വിജയം വരിക്കുന്ന ബ്രാൻഡുകളും ബിസിനസ് മോഡലുകളും ഇന്നൊവേറ്റീവ് പ്രൊജെക്ടുകളും നമുക്ക് ഇല്ലാതാകുന്നു.
ഓൺട്രപ്രണർഷിപ്പും, ബിസിനസ്-മാർക്കറ്റിംഗ് സ്ട്രാറ്റജിയും, ബ്രാൻഡ്, കോൺടെന്റ്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ പ്രായോഗിക വിഷയങ്ങളിലുള്ള ഞങ്ങളുടെ ബോധ്യങ്ങൾ ഞങ്ങൾ ഇവിടെ പങ്കുവെക്കുകയാണ്. ചില കാര്യങ്ങൾ ലോകത്ത് ഉണ്ടെന്ന് സൂചന നൽകുകയാണ്..!
സംരംഭങ്ങളുമായി ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന അറിവുകൾ മുഴുവനും എങ്ങിനെ സംരംഭം തുടങ്ങാം എന്നതിനെ സംബന്ധിച്ചുള്ളവയാണ്. എങ്ങിനെ നിർമ്മിക്കാം അല്ലെങ്കിൽ എങ്ങിനെ സെറ്റപ്പ് ചെയ്യാം എന്നതിനെ സംബന്ധിച്ചുള്ളവയാണ്. എന്നാൽ ‘എങ്ങിനെ മാർക്കറ്റ് ചെയ്യാം’ എന്ന നേർ ചോദ്യത്തിന് ഇവിടെ ഉത്തരമില്ല. അതിനു ഉത്തരം നൽകാനാണ് ഞങ്ങൾ ഈ കണ്ടെണ്ടന്റുകളിലൂടെ ശ്രമിക്കുന്നത്.

Blog







ഒരു ഓൺട്രപ്രണർക്ക് ഏറ്റവും സഹായകരമാകുന്ന പാഠങ്ങൾ ലഭിക്കുക ആ മേഖലയിൽ പരാജയപ്പെട്ടവരിൽനിന്നായിരിക്കും.

